LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലോകം മുഴുവന്‍ സന്തോഷിക്കുമ്പോഴും ആ കുടുംബങ്ങള്‍ക്ക് ഇനി ചിരിക്കാനാവില്ല; രാഷ്ട്രീയ കൊലപാതകത്തിനെതിരെ സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീനാ ഭാസ്കര്‍

കേരളത്തിലെ രാഷ്ട്രീയക്കൊലപാതകങ്ങളുടെ അവസാനത്തെ ഇരയാണ് ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളേജിലെ എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജ്. ധീരജിന്റെ കൊലപാതകത്തില്‍ കേരളത്തിലെ രാഷ്ട്രീയപ്പാര്‍ട്ടികളെ രൂക്ഷമായി വിമര്‍ശിക്കുകയാണ് ക്യാംപസ് രാഷ്ട്രീയത്തിന്റെ ഇരയായി വീല്‍ചെയറില്‍ ജീവിക്കേണ്ടിവന്ന സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീനാ ഭാസ്‌കര്‍. രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും പേരിലുളള കൊലപാതകങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് സീനാ ഭാസ്‌കര്‍ പറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നത് യഥാര്‍ത്ഥ പ്രതികള്‍ ശിക്ഷിക്കപ്പെടാത്തതുകൊണ്ടാണെന്നും മരിച്ചയാള്‍ ക്രിമിനലും കൊന്നയാള്‍ പുണ്യാളനുമാകുന്ന വൃത്തികെട്ട സംസ്‌കാരം അവസാനിപ്പിക്കേണ്ടതുണ്ടെന്നും സീനാ ഭാസ്‌കര്‍ പറഞ്ഞു. 

'രാഷ്ട്രീയക്കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ പലപ്പോഴുെ യഥാര്‍ത്ഥ പ്രതികളല്ല പിടിക്കപ്പെടുന്നത്. ഏതെങ്കിലും ആളുകളെ പ്രതികളായി ഇട്ടുകൊടുക്കുകയാണ് പണ്ടുമുതലേ പതിവ്. യഥാര്‍ത്ഥ കൊലപാതകികള്‍ എം എല്‍ എമാരും മന്ത്രിമാരുമായി സമൂഹത്തില്‍ വിലസി നടക്കും. ജയില്‍ വാസം കഴിഞ്ഞ് വരുന്ന പകരക്കാര്‍ക്ക് ചെറിയ ജോലികള്‍ നല്‍കി അവരെ പുനരധിവസിപ്പിക്കും. ഇത് തുടരുന്നിടത്തോളം രാഷ്ട്രീയക്കൊലകള്‍ അവസാനിക്കില്ല. യഥാര്‍ത്ഥ പ്രതികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരിക മാത്രമാണ് ഏക പരിഹാരം. അവര്‍ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാന്‍ പൊലീസിനും പൊതുസമൂഹത്തിനും ഉത്തരവാദിത്വമുണ്ട്'- സീന പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാഷ്ട്രീയക്കൊലപാതകങ്ങള്‍ക്ക് ഇരയാവുന്നവരുടെ കുടുംബാംഗങ്ങളുടെ ഭാവി ഇരുട്ടിലാവുകയാണെന്ന് സീനാ ഭാസ്‌കര്‍ പറഞ്ഞു. ആ കുടുംബങ്ങളെ ഇനി ആഘോഷങ്ങളോ ഉത്സവങ്ങളോ ഭക്ഷണമോ ഒന്നും ആഹ്ലാദിപ്പിക്കില്ല. ലോകം മുഴുവന്‍ സന്തോഷിക്കുമ്പോഴും എന്നന്നേക്കുമായി നഷ്ടപ്പെട്ട മക്കളെയോര്‍ത്ത് ആ കുടുംബങ്ങള്‍ വിലപിക്കുകയായിരിക്കും. രാഷ്ട്രീയക്കൊലകളുണ്ടാവുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഒറ്റപ്പെട്ട പ്രതിഷേധങ്ങളുണ്ടാവാറുണ്ട്. കുറേ കഴിയുമ്പോള്‍ എല്ലാവരും അത് മറക്കും. എന്നാല്‍ ഇരകളുടെ കുടുംബങ്ങള്‍ക്ക് അത് മറക്കാനാവില്ല. ഇനിയും ഒരു രാഷ്ട്രീയക്കൊലപാതകം ഇവിടെയുണ്ടാവരുത്- സീന കൂട്ടിച്ചേര്‍ത്തു. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More