LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നിസാമുദ്ദീന്‍ സമ്മേളനം : പങ്കെടുത്തവര്‍ കുടുങ്ങും വിദേശികളുടെ വിസ റദ്ദാക്കും

ഡല്‍ഹി: നിസാമുദ്ദീന്‍ തബലീഗ് ജമാഅത്തിന്‍റെ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കെതിര കര്‍ശന നടപടികളെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങി. ഇതിന്‍റെ ഭാഗമായി ഡല്‍ഹി പൊലിസ് എഫ്.ഐ.ആര്‍ (പ്രഥമ വിവര റിപ്പോര്‍ട്ട്) ഇട്ടു കഴിഞ്ഞു.കൊറോണ ജാഗ്രത നിലനില്‍ക്കുന്ന ഘട്ടത്തില്‍ നിയമവിരുദ്ധമായി കൂട്ടം ചേരല്‍, ദേശ സുരക്ഷയുമായി  ബന്ധപ്പെട്ട വകുപ്പുകള്‍ എന്നിവ ചേര്‍ത്താണ് കുറ്റംചുമത്തുക എന്നാണു റിപ്പോര്‍ട്ട്. സമ്മേളന നടത്തിപ്പുകാരായ മര്‍ക്കസ് ഭാരവാഹികളടക്കം 7-പേരെയാണ് എഫ്.ഐ.ആറില്‍ പ്രതിചേ ര്‍ത്തിരിക്കുന്നത്.

സമ്മേളനത്തിനെത്തിയ വിദേശ പ്രതിനിധികളുടെ വിസ റദ്ദാക്കി നാടുകടത്താനുള്ള നടപടികളും കേന്ദ്രം കൈകൊള്ളുമെന്നാണ് വിവരം. വിസ റദ്ദാക്കപ്പെടുന്നവര്‍ ഉടന്‍ തന്നെ തൊട്ടടുത്ത പൊലിസ് സ്റ്റേഷനില്‍ ബന്ധപ്പെടണം എന്ന ചട്ടപ്രകാരം രാജ്യത്ത് തന്നെ തങ്ങുന്ന വിദേശ സമ്മേളന പ്രതിനിധികളെ കണ്ടെത്താനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. വിസാ ചട്ട നിയമലംഘനത്തിന്‍റെ പേരില്‍ വിദേശ പ്രതിനിധികളെ കരിമ്പട്ടികയില്‍ പെടുത്താനും സാധ്യതയുണ്ട്.     

നിസാമുദ്ദീന്‍ തബലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ 75-പേര്‍ക്ക് ഇതിനകം കൊവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്.400-ലധികം പേര്‍ക്ക് കൊറോണാ ബാധയുള്ളതായാണ് സംശയിക്കപ്പെടുന്നത്.1000൦-ത്തോളം പേര്‍ ഇതിനകം നിരീക്ഷനത്തിലെക്ക് മാറിയിട്ടുണ്ട്.പങ്കെടുത്ത വിദേശ പ്രതിനിധികളുള്‍പ്പെടെ എല്ലാവരെയും നിരീക്ഷണത്തില്‍ കൊണ്ടുവരാനും സ്രവ പരിശോധന നടത്താനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മാര്‍ച്ച് 13-നാണ് ഡല്‍ഹിക്കടുത്തുള്ള നിസാമുദ്ദീനില്‍ തബലീഗ് ജമാഅത്തിന്‍റെ സമ്മേളനം നടന്നത്.വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളടക്കം 8000-ത്തോളം പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട് എന്നാണ് നടത്തിപ്പ് ചുമതല നിര്‍വഹിച്ച മാര്‍ക്കസ് അധികൃതരുടെ നിഗമനം.


    









Contact the author

Web Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More