LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എന്നെക്കുറിച്ച് പ്രചരിക്കുന്നത് കെട്ടുകഥകള്‍- ഭാമ

തന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളാണെന്ന് നടി ഭാമ. പ്രചരിക്കുന്നതെല്ലാം കെട്ടുകഥകളാണെന്നും താനും കുടുംബവും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നുവെന്നും ഭാമ പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു നടിയുടെ പ്രതികരണം. ''കഴിഞ്ഞ കുറച്ചുദിവസങ്ങളായി എന്റെ പേരില്‍ ഒരുപാട് ആരോപണങ്ങളും കെട്ടുകഥകളും സോഷ്യല്‍ മീഡിയയില്‍ വന്നുകൊണ്ടിരിക്കുകയാണ്. എന്നെയും എന്റെ കുടുംബത്തെയും പറ്റി അന്വേഷിച്ചവര്‍ക്കായി പറയട്ടേ... ഞങ്ങള്‍ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. എല്ലാ സ്‌നേഹത്തിനും നന്ദി'- എന്നാണ് ഭാമയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പ്.

നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറ് മാറിയ ആളാണ് ഭാമ. ചലച്ചിത്ര താരങ്ങളായ ഇടവേള  ബാബു, സിദ്ദിഖ്, ബിന്ദു പണിക്കര്‍,  കാവ്യാ മാധവന്റെ ലക്ഷ്യാ ബൊട്ടീക്ക് ജീവനക്കാരന്‍ സാഗര്‍ തുടങ്ങിയവരുള്‍പ്പെടെ ഇരുപതുപേരാണ് വിസ്താരത്തിനിടെ കൂറുമാറി പ്രതിഭാഗത്ത് ചേര്‍ന്നത്. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനുണ്ടായിരുന്ന വൈരാഗ്യത്തെക്കുറിച്ചാണ്  അന്വേഷണസംഘം ഇവരോട് ചോദിച്ചത്. നടിക്ക് ദിലീപ് മലയാളത്തില്‍ അവസരങ്ങളില്ലാതാക്കിയതും അമ്മ റിഹേഴ്‌സല്‍ ക്യാമ്പിനിടെ ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തെക്കുറിച്ചുമെല്ലാം ഇവര്‍ മൊഴി നല്‍കിയിരിന്നു. പിന്നീട് കോടതിയിലെത്തിയപ്പോള്‍ മൊഴി മാറ്റിപ്പറയുകയായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം കേസില്‍  കൂറുമാറിയവരെ നിരീക്ഷിക്കാന്‍ പൊലീസ് തീരുമാനിച്ചിരുന്നു. കൂറുമാറിയവരുടെ സാമ്പത്തിക സ്‌ത്രോതസുകളും കൂറുമാറാനുളള കാരണവും വിശദമായി അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More