LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നിസാമുദ്ദീന്‍ തബലീഗ് സമ്മേളനം: 151-പേര്‍ക്ക് കൊറോണാബാധ സ്ഥിരീകരിച്ചു

ഡല്‍ഹി:  നിസാമുദ്ദീന്‍ തബലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ 151-പേര്‍ക്ക് ഇതിനകം കൊവിഡ്-19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഉത്തരേന്ത്യയിലടക്കം വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ദക്ഷിണേന്ത്യയിലെ കണക്ക് ഇപ്രകാരമാണ്.   തമിഴ്നാട്- 80 ,തെലങ്കാന -15, ആന്ധ്രാപ്രദേശ് - 4 , പുതുച്ചേരി-2. സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഉടന്‍ ആരോഗ്യ വകുപ്പിനെ വിവരമറിയിക്കണമെന്ന് ഡല്‍ഹിയും മറ്റ് സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. ആരും വിവരങ്ങള്‍ മറച്ചു വെക്കരുതെന്നും സത്യസന്ധമായ വിവരങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണമെന്നും കേരളവും ആവശ്യപ്പെട്ടിട്ടുണ്ട്.

സമ്മേളനത്തില്‍ പങ്കെടുത്ത 400-ലധികം പേര്‍ക്ക് കൊറോണാ ബാധയുള്ളതായാണ് സംശയിക്കപ്പെടുന്നത്.1000൦-ത്തോളം പേര്‍ ഇതിനകം നിരീക്ഷണത്തിലേക്ക് മാറിയിട്ടുണ്ട്.പങ്കെടുത്ത വിദേശ പ്രതിനിധികളുള്‍പ്പെടെ എല്ലാവരെയും നിരീക്ഷണത്തില്‍ കൊണ്ടുവരാനും സ്രവ പരിശോധന നടത്താനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.മാര്‍ച്ച് 13-നാണ് ഡല്‍ഹിക്കടുത്തുള്ള നിസാമുദ്ദീനില്‍ തബലീഗ് ജമാഅത്തിന്‍റെ സമ്മേളനം നടന്നത്.വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളടക്കം 8000-ത്തോളം പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട് എന്നാണ് നടത്തിപ്പ് ചുമതല നിര്‍വഹിച്ച മര്‍ക്കസ് അധികൃതരുടെ നിഗമനം. 


Contact the author

Web Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More