LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അധികാരം പാപിക്കൊപ്പമാണ്...-ഹരീഷ് വാസുദേവന്‍‌

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ വെറുതെ വിട്ട കോടതി വിധിക്കെതിരെ അഡ്വ. ഹരീഷ് വാസുദേവന്‍ ശ്രീദേവി. സാക്ഷികളെയോ ഇരകളെയോ സംരക്ഷിക്കാനുള്ള നിയമം നമ്മുടെ രാജ്യത്തില്ലെന്നും അതുകൊണ്ട് പ്രതിഭാഗം സമ്പത്തും അധികാരവും ഉള്ളവരാകുമ്പോൾ സാക്ഷികൾക്ക് നിർഭയം സാക്ഷി പറയാൻ പറ്റില്ലെന്നും ഹരീഷ് വാസുദേവന്‍‌ പറഞ്ഞു. നീതിയിലേക്കുള്ള വഴി കർത്താവിന്റെ കുരിശുവഴിയോളം പീഡനം നിറഞ്ഞതാണ്. ഓരോ ഇരയ്ക്കും ചോര വാർന്നു വാർന്നേ ആ വഴി ഭാരവും പേറി നടക്കാൻ പറ്റൂ,  കാരണം അധികാരം പാപിക്കൊപ്പമാണ്.  നീതി ലഭ്യമാക്കാത്ത വിധികൾക്ക് ചരിത്രത്തിന്റെ ചവറ്റു കൊട്ടയിലാണ് സ്ഥാനം.- ഹരീഷ് വാസുദേവന്‍‌ ഫേസ്ബുക്കില്‍ കുറിച്ചു.

ഹരീഷ് വാസുദേവന്റെ കുറിപ്പ്

നീതിപീഠം നിയമപുസ്തകങ്ങൾക്കുള്ളിലെ നൂലാമാലകളിൽ സത്യത്തെ വരിഞ്ഞു മുറുക്കുകയല്ല വേണ്ടത്. സത്യത്തെ സ്വാതന്ത്രമാക്കുകയാണ് വേണ്ടത്. കണ്ടെത്തുകയാണ് വേണ്ടത്. നിയമവും നിയമവ്യവസ്ഥയും ഉണ്ടാക്കി വെച്ചിരിക്കുന്നത് നീതി ലഭ്യമാക്കാൻ ആണ്. നീതി നിഷേധിക്കാനുള്ള സാങ്കേതിക കാരണങ്ങൾ പറയാനല്ല. ഞാനോ നിങ്ങളോ ജീവിക്കുന്ന സാഹചര്യങ്ങളിലല്ല പല ഇരകളും ജീവിക്കുന്നത്. അവരുടെ ചെരുപ്പിൽ കയറി നിന്ന് ആ സാഹചര്യത്തെ കാണാൻ ജഡ്ജിമാർക്ക് കഴിയണം. അപ്പോഴേ നീതി നിർവ്വഹണം സാധ്യമാകൂ. മറ്റൊരു സാഹചര്യത്തിൽ സേഫായി ഇരുന്ന് ഇരകളുടെ പ്രവർത്തിയെ വിധിക്കരുത്.. 

പ്രോസിക്യൂഷനും പ്രതിഭാഗവും തമ്മിലുള്ള fair level play അല്ല പലപ്പോഴും വിചാരണ. പലേ കാരണങ്ങളാൽ പ്രോസിക്യൂഷനു പരിമിതികൾ ഉണ്ട്. സാക്ഷികളാണ് വിചാരണയുടെ നട്ടെല്ല്. പ്രതിഭാഗം സമ്പത്തും അധികാരവും ഉള്ളവരാകുമ്പോൾ സാക്ഷികൾക്ക് നിർഭയം സാക്ഷി പറയാൻ പറ്റില്ല. സാക്ഷികളെയോ ഇരകളെയോ സംരക്ഷിക്കാനുള്ള ഒരു നിയമമില്ല നമ്മുടെ രാജ്യത്ത്. 

കന്യാസ്ത്രീ സമയത്തു പരാതി പറഞ്ഞിരുന്നെങ്കിൽ ഒരു ശവം കൂടി മഠത്തിലെ കിണറ്റിൽ കണ്ടേനെ. സമയത്ത് പരാതി പറഞ്ഞൊരു നടി തൊഴിലിടത്തിൽ നിന്ന് പുറത്താക്കപ്പെട്ടു നീതി തേടി നടക്കുന്നത് നമുക്ക് മുൻപിൽ തെളിഞ്ഞു നിൽക്കുമ്പോഴാണ് അതിനേക്കാൾ എത്രയോ ദുർബലയായ കന്യാസ്ത്രീ പരാതി വൈകിച്ചതിനു അവരെ കോടതി അവിശ്വസിക്കുന്നത്... ഇര പ്രതിയെ കുടുക്കാൻ മനപൂർവ്വം കള്ളം പറയുന്നു എന്നു കോടതി കണ്ടെത്താത്തിടത്തോളം, അവർക്ക് നീതി ലഭ്യമാക്കേണ്ട ബാധ്യത നീതിപീഠത്തിനുണ്ട്.

നീതിയിലേക്കുള്ള വഴി കർത്താവിന്റെ കുരിശുവഴിയോളം പീഡനം നിറഞ്ഞതാണ്, ഇന്നും. ചോര വാർന്നു വാർന്നേ ആ വഴി ഭാരവും പേറി നടക്കാൻ പറ്റൂ, ഓരോ ഇരയ്ക്കും. കാരണം അധികാരം പാപിയ്ക്കൊപ്പം ആണ്. #ഇരയ്ക്കൊപ്പം.. #നീതിയ്ക്കൊപ്പം... നീതി ലഭ്യമാക്കാത്ത വിധികൾക്ക് ചരിത്രത്തിന്റെ ചവറ്റു കൊട്ടയിലാണ് സ്ഥാനം..

(മാധ്യമവിചാരണയാണ് ശരി എന്നെനിക്ക് അഭിപ്രായവുമില്ല)

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More