LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വിധി വന്നയുടനെ പത്രക്കുറിപ്പ്: ഫ്രാങ്കോ കേസില്‍ ഒത്തുകളി നടന്നുവെന്ന് സോഷ്യല്‍ മീഡിയ

കോട്ടയം: ഫ്രാങ്കോ മുളയ്ക്കലിന്‍റെ കാശും സ്വാധീനവുമാണ് കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസ്  അട്ടിമറിക്കാന്‍ സഹായിച്ചത് എന്ന ആരോപണം ശക്തമാകുന്നു. ഈ ആരോപണം ഉന്നയിച്ചത് കന്യാസ്ത്രീക്ക് വേണ്ടി സമരം ചെയ്ത സിസ്റ്റര്‍മാരുടെ കൂട്ടയ്മാണ്. എന്നാല്‍ ഇത് ശരിവെയ്ക്കുന്ന രീതിയിലാണ് ജലന്ധര്‍ രൂപതയുടെ പെരുമാറ്റം ഉണ്ടായത് എന്നാണ് വാര്‍ത്തയും സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണങ്ങളും. 

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കി നിമിഷങ്ങള്‍ക്കകം അച്ചടിച്ച പത്രക്കുറിപ്പിറക്കി ഞെട്ടിക്കുകയാണ് ജലന്ധര്‍ രൂപത ചെയ്തത്. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി.ഗോപകുമാറിന്റെ വിധി വന്നയുടനെയാണ് പത്രക്കുറിപ്പിറങ്ങിയത്. നിയമസഹായം ചെയ്തവര്‍ക്കും പ്രാര്‍ഥിച്ചവര്‍ക്കും നന്ദിയെന്നാണ് പത്രക്കുറിപ്പില്‍ പറയുന്നതെങ്കിലും എല്ലാം നേരത്തെ തീരുമാനിച്ചുറച്ച തിരക്കഥയുടെ ഭാഗമാണെന്നു സംശയിക്കുന്നവരെ കുറ്റം പറയാനാകാത്ത തരത്തിലാണ് ജലന്ധര്‍ രൂപതയുടെ പത്രക്കുറിപ്പെന്നാണ് സോഷ്യല്‍ മീഡിയകളിലുയരുന്ന വിമര്‍ശനങ്ങള്‍.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം ലഡു വിതരണത്തിനും സമയം വൈകിയില്ല. വിധി എന്താണെന്ന് നേരത്തെ അറിഞ്ഞിരുന്നുവെന്നുതന്നെയാണ് വ്യക്തമാകുന്നതെന്നുമാണ് വിമര്‍ശകര്‍ സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കുന്നത്. ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായി വിചാരണ നേരിട്ട രാജ്യത്തെ ആദ്യത്തെ കത്തോലിക്കാ ബിഷപ്പായിരുന്നു ഫ്രാങ്കോ മുളയ്ക്കല്‍ എന്നതും കേസിന്റെ പ്രത്യേകതയാണ്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More