LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അധികാരത്തിനു മുന്നില്‍ സത്യം പറയാൻ ധൈര്യം കാണിച്ച ശക്തരായ സ്ത്രീകൾക്കുമൊപ്പമാണ് ഞങ്ങൾ- ഡബ്ല്യു സി സി

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ വെറുതെ വിട്ട കോടതി വിധിക്കെതിരെ സിനിമാരംഗത്തെ സ്ത്രീകളുടെ സംഘടനയായ വിമണ്‍ ഇന്‍ സിനിമാ കലക്ടീവ്( ഡബ്ല്യു സി സി). അധികാരത്തിനു മുന്നില്‍ സത്യം പറയാന്‍ ധൈര്യം കാണിച്ച എല്ലാ ശക്തരായ സ്ത്രീകള്‍ക്കും ഒപ്പമാണ് തങ്ങളെന്ന് ഡബ്ല്യു സി സി പറഞ്ഞു. പുരുഷാധിപത്യത്തിന്റെ വലിയ ശക്തിയെയാണ് നേരിടേണ്ടതെന്നും അനീതിയേയും അക്രമത്തേയും നേരിടാന്‍ സ്ത്രീകള്‍ക്ക് ധൈര്യവും ശക്തിയും ആവശ്യമാണെന്നും ഡബ്ല്യു സി സി ഫേസ്‌ബുക്കില്‍ കുറിച്ചു. ബലാത്സംഗത്തിനിരയായ കന്യാസ്ത്രീക്കു വേണ്ടി പോരാടിയ കന്യാസ്ത്രീകളുടെ ചിത്രവും  ഡബ്ല്യു സി സി കുറിപ്പിനൊപ്പം പങ്കുവച്ചിരുന്നു. 

 ഡബ്ല്യു സി സിയുടെ  ഫേസ്ബുക്ക്‌ കുറിപ്പ്

'ചില ദിവസങ്ങളിൽ നമ്മുടെ പോരാട്ടങ്ങൾ വെറുതെ ആയെന്നു തോന്നുമ്പോൾ നിരാശ തോന്നും , ഈ അവസ്ഥക്ക് ഒരിക്കലും മാറ്റമുണ്ടാകില്ലെന്നും. ഇന്ന് അത്തരത്തിലുള്ള ഒരു ദിവസമാണ്. അക്രമത്തെയും അനീതിയെയും നേരിടാൻ സ്ത്രീകൾക്ക് ധൈര്യവും ശക്തിയും ഏറെ ആവശ്യമാണ്. പുരുഷാധിപത്യത്തിന്റെ വലിയ ശക്തിയെയാണ് നമുക്ക് നേരിടേണ്ടത്. ആ യാത്രയാവട്ടെ ദീർഘവും കഠിനവുമായ പാതയിലൂടെയാണ്. അതുകൊണ്ട് നമ്മൾ പരസ്പരം പറയണം. ഞങ്ങൾ പോരാട്ടം തുടരുക തന്നെ ചെയ്യും,  നീതിയും കൂടുതൽ സമാധാനപരവും മനോഹരവുമായ ഒരു ലോകത്തിനായുള്ള പോരാട്ടമാണിത്.. നമുക്ക് ഹൃദയം നഷ്ടപ്പെടാതെ മുന്നേറാം. അവസാനത്തെ വിജയം നമ്മുടേതായിരിക്കുമെന്ന് ഉറപ്പാണ്! അധികാരത്തിനു മുമ്പിൽ സത്യം പറയാൻ ധൈര്യം കാണിച്ച എല്ലാ ശക്തരായ സ്ത്രീകൾക്കുമൊപ്പമാണ് ഞങ്ങൾ!' 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More