LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കുയുക്തികളുടെ പാട്രിയാർക്കൽ വിവരണമാണ് ഫ്രാങ്കോ മുളക്കല്‍ പീഡന വിധി നിറയെ - അരുണ്‍ കുമാര്‍

കന്യാസ്ത്രീയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ പ്രതികരണവുമായി മാധ്യമ പ്രവര്‍ത്തകന്‍ ഡോ അരുണ്‍ കുമാര്‍. ഇര ഒരു ലൈംഗിക തൊഴിലളിയാണെങ്കിൽ പോലും സമ്മർദ്ദത്താലുള്ള നോൺ കൺസൻഷ്യൽ ബന്ധങ്ങളെ ബലാൽസംഗമായി തന്നെയാണ് കോടതി കാണുക. എന്നാല്‍ ഈ വിധിയില്‍ അങ്ങനെ അല്ല ഉണ്ടായിരിക്കുന്നത്. കുയുക്തികളുടെ പാട്രിയാർക്കൽ വിവരണമാണ് ഈ വിധി നിറയെ കാണാന്‍ സാധിക്കുന്നതെന്ന് അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

"ഞാൻ  നിന്റെ തീരുമാനത്തിനോടൊപ്പം സഹൃദയം ചേരുകയാണ് , എനിക്ക് നിന്നെ കാണണം, എനിക്ക് നിന്നെ വേണം, എന്നെ വിളിക്കൂ " ‘with heavy heart I am joining with your decision’. 'I want to see you, I want to need you, call me "

അധികാരത്തിൻ്റെ ഉന്നത ശ്രേണിയിൽ നിൽക്കുന്ന ഒരാൾ, അത് ഒരു ബിഷപ്പ് ആകട്ടെ ഒരു എം. ഡി യാകട്ടെ എം എൽ യോ പോലീസ് ഉദ്യോഗസ്ഥനോ അധ്യാപകനോ ആകട്ടെ ഇത്തരമൊരു സന്ദേശം ഇരയാക്കപ്പെട്ട നിസ്സഹായയായ ഒരു സ്ത്രീയ്ക്ക് അവൾക്ക് താത്പര്യമില്ലാത്ത എന്നാൽ സമ്മർദ്ദത്താൽ കീഴ്പ്പെട്ട ബന്ധത്തിനു (fiduciary relationship) ശേഷം ഇത്തരമൊരു സന്ദേശമയച്ചാൽ അത് ലെജിറ്റിമേറ്റ് ആകുന്നത് എങ്ങനെയാണ്? റേപ്പിന് ശേഷം ഗോവിന്ദച്ചാമി ഐ ലവ് യു എന്ന് എഴുതിയത് കണ്ടില്ലേ എന്നു ചോദിക്കും പോലെയല്ലേ ഇത്. ഇത്തരം കുയുക്തികളുടെ പാട്രിയാർക്കൽ വിവരണമാണ് ഈ വിധി നിറയെ. ഇര ഒരു ലൈംഗിക തൊഴിലളിയാണെങ്കിൽ പോലും സമ്മർദ്ദത്താലുള്ള നോൺ കൺസൻഷ്യൽ ബന്ധങ്ങളെ ബലാൽസംഗമായി തന്നെയാണ് വ്യവഹരിക്കുക. ഇതടക്കം ഇരയെ പ്രതിക്കൂട്ടിലാക്കിയെഴുതിയ വിധി അത്രമേൽ അൺഫെയറും അൺ ജസ്റ്റും അൺ റീസബിളുമാണ്. എന്നാൽ സാക്ഷിമൊഴികളിലെ വൈരുദ്ധ്യങ്ങളിൽ പ്രോസിക്യൂഷനു സംഭവിച്ച വീഴ്ചകളുടെ ആഴം കൂടി പരിശോധിക്കേണ്ടതുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Social Post

പാര്‍ട്ടിപ്രവര്‍ത്തകരുടെ വീടുകളില്‍ അസമയത്ത് റെയ്ഡ് നടത്തുന്നു, കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നു; പൊലീസിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി

More
More
Web Desk 11 months ago
Social Post

കോണ്‍ഗ്രസ് ഏതൊക്കെ സംസ്ഥാനങ്ങളില്‍ ജാഥ നടത്തണമെന്ന് പറയാന്‍ പിണറായി വിജയന്‍ ആരാണ്? - കെ സുധാകരന്‍

More
More
Web Desk 11 months ago
Social Post

50 വര്‍ഷം മുന്‍പ് തീയിട്ടു, ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്നു; ഇതാണ് ഭൂമിയിലെ മനുഷ്യ നിര്‍മ്മിത നരകം!

More
More
Web Desk 2 years ago
Social Post

മുസ്ലീം ലീഗ് ഓഫീസുകളെ ജനസേവന കേന്ദ്രങ്ങളാക്കുന്ന പദ്ധതി പ്രഖ്യാപിച്ചു

More
More
Social Post

ധ്യാനിന്റെ ഇന്‍റര്‍വ്യൂകള്‍ കണ്ട് മതിമറന്ന് ചിരിക്കുന്ന ശ്രീനിയേട്ടന്‍; ചിത്രങ്ങളുമായി സ്മിനു സിജോ

More
More
Web Desk 2 years ago
Social Post

മലയാള സിനിമാ മേഖലയില്‍ പറയാന്‍ പാടില്ലാത്ത പേരാണ് ഡയറക്ടര്‍ വിനയന്റേതെന്നത് പരസ്യമായ രഹസ്യമാണ്- നടി മാലാ പാര്‍വ്വതി

More
More