LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഗുരുവിനെ ഒഴിവാക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രതിഷേധിക്കണം- വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: റിപ്പബ്ലിക് ദിന പരേഡിലെ നിശ്ചല ദൃശ്യത്തില്‍ നിന്ന് ശ്രീ നാരായണ ഗുരുവിന്‍റെ പ്രതിമ ഒഴിവാക്കുന്നതില്‍ അങ്ങേയറ്റം പ്രതിഷേധമുണ്ടെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിഷേധം അറിയിക്കണമെന്നും എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു. ഗുരുദേവന് പകരം ശ്രീശങ്കരന്‍റെ പ്രതിമ മതി എന്ന നിലപാടാണ് പ്രതിരോധമന്ത്രാലയം സ്വീകരിച്ചത്. ഇതില്‍  അങ്ങേയറ്റം പ്രതിഷേധമുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ സവര്‍ണ്ണ താത്പര്യമാണ് ഇതിലൂടെ വ്യക്തമാകുന്നത്- എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി പറഞ്ഞു. 

ശ്രീ നാരായണ ഗുരുദേവന്റെ പ്രസക്തി മുമ്പെന്നതിനേക്കാള്‍ വര്‍ദ്ധിച്ച ഘട്ടത്തിലാണ് നാം നില്‍ക്കുന്നത്. കൊടിയ ജാതിപീഡനങ്ങളില്‍ നിന്ന് ഒരു ജനതയെ വിമോചിപ്പിക്കാന്‍ നേതൃത്വം നല്‍കിയ നവോഥാന നായകനാണ് അദ്ദേഹം. ആ പ്രസക്തി പാര്‍ലമെന്‍റുപോലും തിരിച്ചറിയുമ്പോഴാണ് പ്രതിരോധമന്ത്രാലയത്തിലെ ജൂറി അംഗങ്ങള്‍ ഗുരുദേവന്റെ പ്രതിമ എടുത്തുമാറ്റിയിരിക്കുന്നത്. ഇത് അങ്ങേയറ്റം അപലപനീയമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

സവര്‍ണ്ണ താത്പ്പര്യം മുന്‍നിര്‍ത്തിയുള്ള നടപടിയുടെ ഭാഗമായാണ് ഗുരുദേവന്റെ  പ്രതിമ മാറ്റിയത്. ഇത് അവഹേളനമാണ്. ഇത് സംബന്ധിച്ച്  എസ് എന്‍ ഡി പി യോഗം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പരാതി നല്‍കുമെന്നും ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.

Contact the author

Web Desk