LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ പുറത്തു വിടേണ്ടതില്ലെന്ന് വനിതാ കമ്മീഷന്‍

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വനിതാ കമ്മീഷനുമായി കൂടിക്കാഴ്ച നടത്തി സിനിമ മേഖലയിലെ വനിതകളുടെ സംഘടനയായ ഡബ്ല്യൂ സി സി. ആക്രമിക്കപ്പെട്ട നടിക്ക് നീതി ഉറപ്പാക്കണമെന്നും ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടാൻ കമ്മീഷൻ ഇടപെടണമെന്നുമാണ് ഡബ്ല്യൂസിസിയുടെ ആവശ്യം. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ പുറത്ത് വരാത്തതില്‍ ആശങ്കയുണ്ടെന്നും അക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് വനിതാ കമ്മീഷന്‍ അംഗങ്ങളുമായി ചര്‍ച്ച നടത്തുന്നതെന്നും ഡബ്ല്യൂസിസി അംഗങ്ങള്‍ പറഞ്ഞു.

അതേസമയം, ഹേമാ കമ്മീഷനല്ല- കമ്മിറ്റിയാണ്, അതിനാല്‍ റിപ്പോര്‍ട്ട് പുറത്ത് വിടേണ്ടതില്ലന്നാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതിദേവി പറയുന്നത്. ഹേമാ കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മുന്‍ സാംസ്‌കാരിക മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ആ റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിക്കേണ്ടതില്ലെന്നാണ് മന്ത്രി പറഞ്ഞതെന്നും സതീദേവി കൂട്ടിച്ചേര്‍ത്തു. സിനിമാ മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് വേണ്ടി നിയമനിര്‍മ്മാണം നടത്തണമെന്നും റിപ്പോര്‍ട്ട് പഠിച്ച് എത്രയും വേഗം തുടര്‍ നടപടികള്‍ സ്വീകരിക്കുവാന്‍ സര്‍ക്കാരിനോട് അവശ്യപ്പെടുമെന്നും സതീദേവി കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനത്തിനെതിരെ അഞ്ച് വര്‍ഷമായി ഡബ്ല്യൂസിസി ശബ്ദമുയര്‍ത്തുന്നുണ്ട്. എന്നാല്‍ ഈ പ്രശ്നങ്ങള്‍ക്കൊന്നും പരിഹാരം കാണാന്‍ സാധിച്ചിട്ടില്ലെന്ന വിമര്‍ശനമാണ് നടി പാര്‍വതി തിരുവോത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം വനിതാ കമ്മീഷനുമായി പങ്കുവെച്ചത്. എല്ലാ തൊഴിലിടങ്ങളിലും ഇന്‍റേണല്‍ കംപ്ലെയ്ന്‍റ്  സംവിധാനം ഒരുക്കണമെന്നാണ് നിയമം. സിനിമാ മേഖലയില്‍ ഇത്തരം രീതികള്‍ ഒന്നും ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും പി സതീദേവി പറഞ്ഞു. അക്രമിക്കപ്പെട്ട നടിയെ സാമൂഹിക മധ്യമങ്ങളിലൂടെ അപമാനിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും സതീദേവി കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് സർക്കാർ ഗസ്റ്റ് ഹൗസില്‍ വെച്ചാണ്‌ ഡബ്ല്യൂസിസി അംഗങ്ങളും വനിതാ കമ്മീഷനും തമ്മിലുള്ള കൂടിക്കാഴ്ച്ച നടത്തന്നത്.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More