LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

2021ലെ 'വാര്‍ത്താതാരം' കെ സുധാകരനാണെന്ന് മനോരമ ന്യൂസ്

2021ലെ വാര്‍ത്താതാരം കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനാണെന്ന് മനോരമ ന്യൂസ്. അഭിപ്രായവോട്ടെടുപ്പില്‍ ഒന്നാമതെത്തിയാണ് കെ. സുധാകരന്‍ ‘മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ 2021’ പുരസ്കാരത്തിന് അര്‍ഹനായത്. മന്ത്രി വി. ശിവന്‍കുട്ടി, കിറ്റെക്‌സ് എം ഡി സാബു എം. ജേക്കബ്, എം എസ് എഫ് നേതാവിന്റെ സ്ത്രീവിരുദ്ധ നിലപാടിനെതിരെ തുറന്ന പോരിന് തയ്യാറായ ഹരിത നേതാക്കള്‍ എന്നിവരാണ് സുധാകരനെകൂടാതെ അന്തിമ പട്ടികയിൽ ഇടംപിടിച്ചവർ. 

സ്റ്റാറ്റസ്‌കോ കൊടിയടയാളമാക്കിയ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഒരു മാറ്റത്തിന്റെ പ്രതീകമായി കെ. സുധാകരനുണ്ടെന്നായിരുന്നു പുരസ്കാര പ്രഖ്യാപനം നടത്തികൊണ്ട്  മനോരമ ന്യൂസ് , ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ്‌ പറഞ്ഞത്. സുധാകരനിസം എന്ന വാക്ക് തന്നെ അണികള്‍ ഉണ്ടാക്കിയിട്ടുണ്ട്. സുധാകരന്റെ ശൈലി ഇഷ്ടമാണെങ്കിലും ഇല്ലെങ്കിലും വാര്‍ത്തയില്‍ സുധാകരനുണ്ട് എന്നതാണ് സുധാകരനെ വാർത്താതാരമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോണ്‍ഗ്രസിനുള്ളില്‍ ചുരുങ്ങിയകാലംകൊണ്ട് നടപ്പാക്കിയ മാറ്റങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കുന്ന അംഗീകാരമായി ന്യൂസ്മേക്കര്‍ തിരഞ്ഞെടുപ്പിനെ കാണുന്നുവെന്ന് സുധാകരന്‍ പ്രതികരിച്ചു. 2006-ല്‍ ആരംഭിച്ച മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ പുരസ്കാരം നേടുന്ന അഞ്ചാമത്തെ രാഷ്ട്രീയ നേതാവാണ് കെ.സുധാകരന്‍. വി. എസ്. അച്യുതാനന്ദന്‍, പിണറായി വിജയന്‍, കാനം രാജേന്ദ്രന്‍, കെ. കെ. ശൈലജ എന്നിവരാണ് മുന്‍പ് ന്യൂസ്മേക്കര്‍ പുരസ്കാരം നേടിയ രാഷ്ട്രീയനേതാക്കള്‍.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More