LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സീറ്റ് നിഷേധിച്ചതിന് ആത്മഹത്യക്ക് ശ്രമിച്ച് സമാജ് വാദി പാര്‍ട്ടി നേതാവ്

ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനുപിന്നാല പാര്‍ട്ടി ഓഫീസിനുമുന്നില്‍ വെച്ച് ആത്മഹത്യക്ക് ശ്രമിച്ച് സമാജ് വാദി പാര്‍ട്ടി നേതാവ്. സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ പേരില്ലാത്തതില്‍ പ്രതിഷേധിച്ച് അലിഗഡില്‍ നിന്നുളള ആദിത്യാ താക്കൂറാണ് പെട്രോളൊഴിച്ച് ആത്മഹത്യാശ്രമം നടത്തിയത്. ലക്‌നൗവിലെ പാര്‍ട്ടി ഓഫീസിനുമുന്നില്‍ വെച്ചായിരുന്നു ആത്മഹത്യ ശ്രമം. ഞായറാഴ്ച്ച പാര്‍ട്ടി ആസ്ഥാനത്തെത്തിയ ആദിത്യാ താക്കൂര്‍ തന്റെ ശരീരത്തിലേക്ക് പെട്രോളൊഴിച്ച് തീ കൊളുത്താന്‍ ശ്രമിക്കുകയായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരും പൊലീസും ചേര്‍ന്നാണ് അദ്ദേഹത്തെ പിന്തിരിപ്പിച്ചത്.

തനിക്ക് ആത്മഹത്യ ചെയ്യണം തടയരുത് എന്ന് പറഞ്ഞു കരയുന്ന ആദിത്യാ താക്കൂറിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ' ഞാന്‍ എന്റെ ജീവിതത്തിന്റെ യൗവ്വനകാലം മുഴുവന്‍ പാര്‍ട്ടിക്കായാണ് പ്രവര്‍ത്തിച്ചത്. കഴിഞ്ഞ അഞ്ചുവര്‍ഷവും പാര്‍ട്ടിയെ ഈ തെരഞ്ഞെടുപ്പിനുവേണ്ടി ഒരുക്കാന്‍ ഗ്രൗണ്ട് വര്‍ക്ക് ചെയ്യുകയായിരുന്നു. എന്നിട്ടും എനിക്ക് പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കാന്‍ അവസരം തരുന്നില്ല. ഒരു ക്രിമിനല്‍ പശ്ചാത്തലവുമില്ലാത്ത എന്നെ ഒഴിവാക്കി പുറത്തുളള ആര്‍ക്കോ ആണ് എന്റെ സ്ഥാനാര്‍ത്ഥിത്വം കൊടുത്തത്'- പൊട്ടിക്കരഞ്ഞുകൊണ്ട് ആദിത്യാ താക്കൂര്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജനുവരി 13-നാണ് സമാജ് വാദി പാര്‍ട്ടി ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവിട്ടത്.  ഫെബ്രുവരി പത്ത് മുതലാണ് ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏഴ് ഘട്ടങ്ങളിലായാണ് 403 സീറ്റുകളിലേക്കുളള തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍ നടക്കുക. 

Contact the author

Web Desk