തിരുവനന്തപുരം: സ്കൂളുകളില്‍ മറ്റന്നാള്‍ മുതല്‍ കുട്ടികള്‍ക്ക് വാക്സിന് വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാനത്ത് 8.14 ലക്ഷം കുട്ടികള്‍ക്കാണ് വാക്സിന് നല്‍കേണ്ടത്. നിലവില്‍ 51% കുട്ടികള്‍ വാക്സിന് സ്വീകരിച്ചു എന്നും വെന്നും മന്ത്രി പറഞ്ഞു. 967 വാക്സിന് കേന്ദ്രങ്ങളാണ് കുട്ടികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. 500 ന് മുകളില്‍ കുട്ടികള്‍ വാക്സിന് സ്വീകരിക്കാനുള്ള സ്കൂളുകളാണ് വാക്സിന് കേന്ദ്രമായി കണക്കാക്കുക. വാക്സിന് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് കുട്ടികള്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാ സുരക്ഷാ സംവിധാനവും ഒരുക്കുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വാക്സിന് എടുക്കാന്‍ സാധിക്കില്ലെങ്കില്‍ ഡോക്ടര്‍മാരില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങി ഹാജരാക്കിയാല്‍ മതിയാകും. ആരെയും നിര്‍ബന്ധിപ്പിച്ച് വാക്സിന് എടുപ്പിക്കില്ലെന്നും രക്ഷിതാക്കളുടെ അനുവാദം ഉണ്ടെങ്കില്‍ മാത്രമേ വാക്സിന് നല്‍കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു. വാക്സിനേഷന് നടക്കുന്ന സ്കൂളുകളില്‍ നാളെ രാവിലെ പി.ടി.എ മീറ്റിങ് ചേരും. മറ്റ് സ്കൂളുകളിലുള്ളവര്‍ക്ക് തൊട്ടടുത്ത് വാക്സിനേഷന് കേന്ദ്രമുള്ള സ്കൂളിലെത്തി വാക്സിന് സ്വീകരിക്കാം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
10,11,12 എന്നീ ക്ലാസുകളിലെ കുട്ടികള്‍ക്ക് നിലവിലെ രീതിയില്‍ ക്ലാസുകള്‍ തുടരുമെന്നും 1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ 21 മുതല്‍ ഓണ്‍ലൈനിലേക്ക് മാറുമെന്നും മന്ത്രി അറിയിച്ചു. പുതുക്കിയ ടൈംടേബിള്‍ ഉടനെ പ്രഖ്യാപിക്കുമെന്നും അധ്യാപകര്‍ സ്കൂളുകളില്‍ വരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.