LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 20 ലേക്ക് മാറ്റി

ഡല്‍ഹി: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 20 ലേക്ക് മാറ്റിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നേരത്തെ  ഫെബ്രുവരി 14 ന് ഒറ്റ ഘട്ടമായി നടത്താന്‍ നിശ്ചയിച്ച തെരഞ്ഞെടുപ്പാണ് ആറു ദിവസത്തേക്ക് നീട്ടിയത്. ഗുരു രവിദാസ് ജയന്തി ദിനം പ്രമാണിച്ചാണ് ഫെബ്രുവരി 14 ലെ വോട്ടെടുപ്പ് വേണ്ടെന്നുവെച്ചത്. മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയും ഈ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെ ഉന്നയിച്ചിരുന്നു. ഇത് കൂടി പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് തീയതി ഫെബ്രുവരി 20 ലേക്ക് മാറ്റിയത്. 

രാജ്യത്തെ ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നിര്‍ണ്ണായകമായ നിയമസഭാ തെരഞ്ഞെടുപ്പുകളാണ് ഫെബ്രുവരിയില്‍ നടക്കുന്നത്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഫെബ്രുവരി 10 മുതല്‍ 7 ഘട്ടങ്ങളിലായാണ് നടക്കുക. ഇതില്‍ മൂന്നാം ഘട്ടത്തിലാണ് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. യു പി യിലെ ആറാം ഘട്ട തെരെഞ്ഞെടുപ്പും മണിപ്പൂര്‍ തെരെഞ്ഞെടുപ്പും മാര്‍ച്ച് 3 ന് നടക്കും.  മാര്‍ച്ച് 10 നാണ് ഫല പ്രഖ്യാപനം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തെരഞ്ഞെടുപ്പ് നടക്കുന്ന 4 സംസ്ഥാനങ്ങളിലും ബിജെപിയാണ് ഭരിക്കുന്നത്. ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ഉ​ത്ത​രാ​ഖ​ണ്ഡ്, മ​ണി​പ്പൂ​ര്‍, ഗോ​വ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളിലാണ് ബിജെപി ഭരണത്തിലുള്ളത്. പ​ഞ്ചാ​ബിൽ കോൺഗ്രസാണ് ഭരണകക്ഷി. കൊ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​യ്ക്കു​ന്ന​ത് ഉ​ള്‍​പ്പെ​ടെ ക​മ്മീ​ഷ​ന്‍ പ​രി​ഗ​ണി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ എ​ല്ലാം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണം എ​ന്ന് നി​ല​പാ​ട് എ​ടു​ക്കു​ക​യാ​യി​രു​ന്നു.1,250 വോട്ടർമാരാണ് ഒരു ബൂത്തിൽ ഉണ്ടാകുക. നേരത്തെ ഇത് 1,500 ആയിരുന്നു. സ്ഥാനാര്‍ഥികള്‍ക്ക്  ഓൺലൈനായി നാമനിർദേശം സമർപ്പിക്കാം.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More