LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'അതെന്താ വിനീത് ശ്രീനിവാസാ പെണ്ണുങ്ങള്‍ക്ക് പത്രാസ് വരൂലേ'; രേവതി സമ്പത്ത്‌

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയത്തിലെ ഗാനത്തിനെതിരെ നടി രേവതി സമ്പത്ത്. ഉണക്ക മുന്തിരി എന്ന് തുടങ്ങുന്ന ഗാനത്തിലെ വരികളിലെ പ്രശ്‌നങ്ങളാണ് രേവതി സമ്പത്ത് ചൂണ്ടിക്കാട്ടുന്നത്. പെണ്ണിന്റെ മൊഞ്ച് കണ്ടോക്യാ കണ്ടോക്യ. ആണിന്റെ പത്രാസ് കണ്ട്യോക്യ കണ്ടോക്യ' എന്ന വരികളില്‍ സ്ത്രീവിരുദ്ധതയുണ്ടെന്ന് രേവതി സമ്പത്ത് പറയുന്നു.

 'പെണ്ണിന്റെ മൊഞ്ച് കണ്ടോക്യ കണ്ടോക്യ. ആണിന്റെ പത്രാസ് കണ്ട്യോക്യ കണ്ടോക്യ. അതെന്താ വിനീത് ശ്രീനിവാസാ നമ്മള്‍ പെണ്ണുങ്ങള്‍ക്ക് പത്രാസ് വരൂലേ? സ്ത്രീകളെ സദാനേരവും അഴക്/മൊഞ്ച്/ചന്തം കോണ്‍സപ്റ്റില്‍ ഒതുക്കുന്ന രീതിയൊക്കെ ഒന്ന് എടുത്തുകളയടേയ്. നമ്മളൊക്കെ പത്രാസില്‍ ഡബിള്‍ പി എച്ച് ഡി ഉളളവരാടോ' -രേവതി സമ്പത്ത് ഫേസ്ബുക്കില്‍ കുറിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ദര്‍ശനാ രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ഹൃദയം. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രമണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജനുവരി 21-ന് ഹൃദയം തിയറ്ററുകളിലെത്തും.

Contact the author

Web Desk