LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പിണറായി വിജയനും കോടിയേരിയും വര്‍ഗീയത പറയാന്‍ മത്സരിക്കുകയാണ്- വി ഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വര്‍ഗീയത പറയുന്നതില്‍ മത്സരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോണ്‍ഗ്രസിനെതിരെ ആരോപണം ഉന്നയിക്കുന്ന കോടിയേരി സ്വയം കണ്ണാടി നോക്കണം. വര്‍ഗീയതക്ക് വളവും വെളളവും കൊടുക്കുന്നത് കോടിയേരിയാണെന്നും ജനങ്ങളെ ഭിന്നിപ്പിക്കാനാണ് സി പി എം ശ്രമിക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. ന്യൂനപക്ഷങ്ങളെ കോണ്‍ഗ്രസ് തഴയുകയാണെന്ന കോടിയേരിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'ന്യൂനപക്ഷങ്ങളെ കോണ്‍ഗ്രസ് ഒതുക്കുന്നു എന്നാണ് കോടിയേരിയുടെ ആരോപണം. സി പി എമ്മില്‍ വി എസ് അച്യുതാനന്തന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പിണറായി വിജയനായിരുന്നു പാര്‍ട്ടി സെക്രട്ടറി. അതിനെ കോണ്‍ഗ്രസ് ഒരിക്കലും വിമര്‍ശിച്ചിട്ടില്ല. എന്നാല്‍ മുഖ്യമന്ത്രിയും കോടിയേരിയും വര്‍ഗീയത പറയാന്‍ മത്സരിക്കുകയാണ്'- വി ഡി  സതീശന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോണ്‍ഗ്രസിന്റെ മതനിരപേക്ഷതയില്‍ മാറ്റം വന്നെന്നും സല്‍മാന്‍ ഖുര്‍ഷിദിനെയും ഗുലാം നബി ആസാദിനെയും കെ വി തോമസിനെയും ഒതുക്കിയത് കോണ്‍ഗ്രസ് സ്വീകരിച്ചുവരുന്ന ഹിന്ദുത്വ നിലപാടിന്റെ ഭാഗമായാണെന്നുമാണ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. പാര്‍ട്ടി നിലപാടില്‍ വന്ന മാറ്റം ദേശീയ തലത്തില്‍ വന്ന മാറ്റത്തിന്റെ ഭാഗമാണ്. ഹിന്ദുക്കളെ ഭരണമേല്‍പ്പിക്കണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. രാഹുല്‍ ഗാന്ധി പരസ്യമായി ഇത് ഹിന്ദുക്കളുടെ രാജ്യമാണ് എന്ന് പറഞ്ഞിട്ടുണ്ട്. രാഹുലിന്റെ നിലപാട് ആര്‍ എസ്  എസ് മേധാവി മോഹന്‍ഭാഗവതിന്റെ നിലപാടിന് സമമാണ് എന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More