LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രവീന്ദ്രന്‍ പട്ടയം: സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയെ തള്ളി കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധിച്ച സിപിഎം ജില്ലാ നേതൃത്വത്തെ തള്ളി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 2019 ല്‍ സര്‍ക്കാര്‍ എടുത്ത തീരുമാനത്തിന്‍റെ ഭാഗമായാണ് പട്ടയം റദ്ദാക്കിയതെന്നും നടപടിയില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. പട്ടയം റദ്ദാക്കുന്നതിനെതിരെ സി പി എം സി പി ഐ ഇടുക്കി ജില്ലാ നേതൃത്വം രംഗത്തെത്തയിരുന്നു. എന്നാല്‍ അവരുമായി ചര്‍ച്ച നടത്തി പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നാണ് കോടിയേരി വ്യക്തമാക്കുന്നത്. 

സര്‍ക്കാര്‍ തീരുമാനത്തില്‍ കടുത്ത എതിര്‍പ്പുണ്ടെന്ന് വ്യക്തമാക്കി മുന്‍ മന്ത്രിയും ഉടുമ്പന്‍ചോല എം എല്‍ എയുമായ എം എം മണി രംഗത്തെത്തിയിരുന്നു. വിഷയത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടാനാണ് തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. പട്ടയമേള നടത്തി വിതരണം ചെയ്ത പട്ടയങ്ങള്‍ ഇപ്പോള്‍ റദ്ദാക്കുന്നതെന്തിനാണെന്ന് റവന്യു വകുപ്പും മന്ത്രിയും വ്യക്തമാക്കട്ടെ എന്നും വിഷയത്തില്‍ ജനങ്ങള്‍ക്കൊപ്പമാണ് താന്‍ നില്‍ക്കുക എന്നുമാണ് എം എം മണിയുടെ നിലപാട്. ഉത്തരവ് നടപ്പാക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ല എന്നാണ് സി പി ഐ നേതാവും മുന്‍ റവന്യു മന്ത്രിയുമായ കെ ഇ ഇസ്മയിലും പറയുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പട്ടയം നിയമാനുസൃതമല്ലെന്ന് മനസിലായതോടെയാണ് റദ്ദാക്കല്‍ നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നത്. പട്ടയമുള്ള സ്ഥലത്ത് നിന്നും ആരെയും പുറത്താക്കില്ല. പട്ടയം നഷ്ടപ്പെട്ടവര്‍ വീണ്ടും അപേക്ഷ നല്‍കി നടപടികള്‍ പൂര്‍ത്തിയാക്കണം. നിയമപരമായി പട്ടയം നല്‍കാനുള്ള നടപടിയാണ് സര്‍ക്കാര്‍ കൈകൊള്ളുന്നത്. വന്‍കിട റിസോട്ടുകളുടെ കാര്യത്തില്‍ വ്യക്തമായ പരിശോധന നടത്തിയതിന് ശേഷമായിരിക്കും പട്ടയം നല്‍കുക - കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 

അനധികൃതമയി നല്‍കിയ  530 രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാനാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. നാലുവര്‍ഷം നീണ്ട പരിശോധനകള്‍ക്ക് ഒടുവിലാണ് നടപടിയെന്ന് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ദേവികുളം താലൂക്കില്‍ രവീന്ദ്രന്‍ പട്ടയം എന്ന പേരില്‍ വ്യാജ പട്ടയങ്ങള്‍ വിതരണം ചെയ്തതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. അതിനുപിന്നാലെയാണ് പട്ടയങ്ങള്‍ റദ്ദാക്കാനുളള ഉത്തരവിട്ടത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More