LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കുതിരാന്‍ തുരങ്കത്തില്‍ ലൈറ്റുകളും കാമറയും തകര്‍ത്ത് 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കി ടിപ്പര്‍ ലോറി

പാലക്കാട്: കുതിരാന്‍ തുരങ്കത്തില്‍ വന്‍ നാശനഷ്ടമുണ്ടാക്കിയ ടിപ്പര്‍ ലോറി കണ്ടെത്താനുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്. ഇന്നലെ (വ്യാഴം) രാത്രി 8.50 ഓടെയാണ് പാലക്കാട് ഭാഗത്ത് നിന്നെത്തിയ ടിപ്പര്‍ ലോറി കുതിരാന്‍ തുരങ്കത്തിലൂടെ പോയത്. ബക്കറ്റ് ഉയര്‍ത്തിവെച്ചുള്ള പോക്കിലൂടെ 104 ലൈറ്റുകളാണ് ലോറി തകര്‍ത്തുകളഞ്ഞത്. കൂടെ തുരങ്കത്തില്‍ സ്ഥാപിച്ച കാമറകളും തകര്‍ന്നുപോയിട്ടുണ്ട്. ലോറിയിടിച്ചുണ്ടായ നാശനഷ്ടം കണക്കാക്കിയാല്‍ ഏകദേശം 10 ലക്ഷം രൂപയിലധികം വരുമെന്നാണ് പൊലീസ് പറയുന്നത്.   

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ലോറിയുടെ പിന്‍ഭാഗം (ബക്കറ്റ്) ഉയര്‍ത്തിവെച്ചാണ് തുരങ്കത്തില്‍ ഉടനീളം ടിപ്പര്‍ ലോറി സഞ്ചരിച്ചത്. വണ്ടി പോകുന്നവഴിയില്‍ മുഴുവന്‍ വന്‍ നാശനഷ്ടം വിതച്ചിട്ടും ഡ്രൈവറോ ഡ്രൈവര്‍ കാബിനില്‍ സഹായിയുണ്ടെങ്കില്‍ അയാളോ ഇതറിഞ്ഞിട്ടില്ല എന്നത് അത്ഭുതമാണ്. അതല്ലെങ്കില്‍ മദ്യപിച്ചാണോ ഡ്രൈവര്‍ വണ്ടിയോടിച്ചത് എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. സി.സി.ടിവിയില്‍ നിന്ന് ടിപ്പര്‍ലോറിയുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും നമ്പര്‍ വ്യക്തമല്ലെന്നാണ് അധികൃതര്‍ പറയുന്നത്. സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More