LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ന്യൂനപക്ഷ പ്രസ്താവന തിരിച്ചടിച്ചു; കോടിയേരിക്ക് രൂക്ഷ വിമർശനം

തൃശൂര്‍: സിപിഎം ത‍ൃശൂർ ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക‍ൃഷ്ണന് രൂക്ഷവിമർശനം. കോടിയേരിയുടെ ന്യൂനപക്ഷ പ്രസ്താവന തിരിച്ചടിയായെന്നും ലക്ഷ്യം വെച്ചത് കോൺഗ്രസിനെയാണെങ്കിലും അടികിട്ടിയത് സിപിഎമ്മിനാണെന്നും വിമർശനം ഉയർന്നു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് വിഷയത്തിലും വിമർശനമുണ്ടായി. പാർട്ടി കൃത്യസമയത്ത് ഇടപെട്ടിരുന്നെങ്കിൽ തട്ടിപ്പ് നടക്കില്ലായിരുന്നുവെന്നാണ് നേതാക്കളുടെ വിമർശനം. 

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ന്യൂനപക്ഷ സമുദായങ്ങളില്‍പെട്ട നേതാക്കള്‍ക്ക് അവസരം നിഷേധിക്കുന്നതായും ഇത് മതേതരത്വ നിലപാടില്‍നിന്നുള്ള ആ പാര്‍ട്ടിയുടെ പിന്മാറ്റമാണെന്നുമുള്ള കോടിയേരിയുടെ പ്രസ്താവന വലിയ വിവാദമായിരുന്നു. തിരുവനന്തപുരം ജില്ലാസമ്മേളനത്തിന്റെ സമാപനത്തിന്റെ ഉദ്ഘാടനത്തിൽ മിതമായും കണ്ണൂരില്‍ രൂക്ഷമായും അദ്ദേഹം ആ വാക്കുകൾ ആവർത്തിച്ചു. അതോടെ സിപിഎമ്മിലെ ന്യൂനപക്ഷ സാന്നിദ്ധ്യമടക്കം പരസ്യമായി ചർച്ച ചെയ്യുന്ന സ്ഥിതിയുണ്ടായി. 'പൊളിറ്റ്ബ്യൂറോയിലെ എം.എ ബേബിയല്ലാതെ മറ്റൊരു ന്യൂനപക്ഷാംഗത്തെ കാട്ടിത്തരാന്‍ കഴിയുമോ സഖാവിന്? ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും സി.പി.എമ്മിലും ഇതുവരെ ഒരു ന്യൂനപക്ഷ സമുദായാംഗമെങ്കിലും സെക്രട്ടറിയായിട്ടുണ്ടോ? കേരളത്തില്‍ സി.എച്ച് കണാരന്‍ മുതല്‍ കോടിയേരി വരെയുള്ളവരി

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാഹുൽ ഗാന്ധിയുടെ 'ഹിന്ദു - ഹിന്ദുത്വ' പ്രസംഗം ചൂണ്ടിക്കാട്ടി കോൺഗ്രസിന്റെ മൃദു ഹിന്ദുത്വയെ മുൻനിർത്തി പ്രതിരോധിക്കാൻ സിപിഎം നേതാക്കൾ പരമാവധി പരിശ്രമിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല. ഇടതുപക്ഷ സഹയാത്രികർ പോലും കോടിയേരിയുടെ വാദം ഏറ്റുപിടിക്കാൻ തയ്യാറായതുമില്ല. വി എസ് - പിണറായി കാല ഘട്ടത്തിൽ പോലും ഇത്രയ്ക്ക് വർഗ്ഗീയത സിപിഎം പറയുന്നത് കേട്ടിട്ടില്ല എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. അത്തരം പ്രസ്താവനകൾ ഒഴിവാക്കേണ്ടിയിരുന്നുവെന്നും പാർട്ടിക്ക് അത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്തതെന്നും തൃശൂരിലെ പ്രതിനിധികൾ വിലയിരുത്തി.


Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More