LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ്-19: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ദേശാഭിമാനി ജീവനക്കാര്‍ 1.07 കോടി നല്‍കി

തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും ലോക്ക് ഡൌണിന്‍റെയും പശ്ചാത്തലത്തില്‍ ദേശാഭിമാനി ദിനപത്രത്തിലെ ജീവനക്കാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുകോടി ഏഴുലക്ഷം രൂപ (1.07 കോടി) സംഭാവനയായി നല്‍കി. ദേശാഭിമാനി ദിനപത്രത്തിലെയും അനുബന്ധ പ്രസിദ്ധീകരണങ്ങളിലേയും മാനേജീരിയല്‍ വിഭാഗം ഉദ്യോഗസ്ഥരും പത്രപ്രവര്‍ത്തകരുമടങ്ങുന്ന ജീവനക്കാര്‍ നല്‍കിയ തുക മാനേജ്മെന്‍റ് പ്രതിനിധികള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു കൈമാറി.

ദേശാഭിമാനി ദിനപത്രത്തിലെ എഴുനൂറോളം ജീവനക്കാര്‍ നല്‍കിയ ഒരുമാസത്തെ ശമ്പളത്തുകയാണ് ദുരിതാശ്വാസനിധിലേക്ക് കൈമാറിയത്. കൊറോണാ വ്യാപനകാലത്ത് മാധ്യമ -മാധ്യമേതര സ്വകാര്യ സ്ഥാപനങ്ങളില്‍ ഒരുമാസത്തെ ശമ്പളം സംഭാവന ചെയ്യുന്ന ആദ്യത്തെ സ്ഥാപനമാണ്‌ ദേശാഭിമാനി. കഴിഞ്ഞ പ്രളയ കാലത്തും ദേശാഭിമാനി ജീവനക്കാര്‍ ഒരുമാസത്തെ  ശമ്പളം മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസനിധിയിലേക്ക്  സംഭാവനയായി നല്‍കിയിരുന്നു.


Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More