LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സഖാവ് ശ്രീകാന്ത് വെട്ടിയാര്‍ എവിടെയാണെന്ന് ആഭ്യന്തരവകുപ്പിന് വല്ല വിവരവുമുണ്ടോ ?- ബിന്ദു കൃഷ്ണ

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ ആരോപണവിധേയനായ വ്‌ളോഗറും കണ്ടന്റ് ക്രിയേറ്ററുമായ ശ്രീകാന്ത് വെട്ടിയാര്‍ ഒളിവില്‍ പോയതിനുപിന്നാലെ ആഭ്യന്തരവകുപ്പിനെ പരിഹസിച്ച് മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. 'ശ്രീകാന്ത് സഖാവ് എവിടെയാണെന്ന് ആഭ്യന്തരവകുപ്പിന് വല്ല വിവരവുമുണ്ടോ? ബലാത്സംഗക്കേസില്‍ ആരോപണവിധേയനായ സഖാവ് മുങ്ങിയിട്ട് 7 ദിവസം പിന്നിടുന്നു'-എന്നാണ് ബിന്ദു കൃഷ്ണ ഫേസ്ബുക്കില്‍ കുറിച്ചത്.

ലൈംഗിക പീഡനത്തിന് കേസെടുത്തതിനുപിന്നാലെ ശ്രീകാന്ത് വെട്ടിയാര്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇയാളുടെ മൊബൈല്‍ ഫോണും സ്വിച്ച് ഓഫാണ്. അതേസമയം, ഇയാളെ കണ്ടെത്താനുളള അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. ഇയാള്‍ സംസ്ഥാനം വിടാനുളള സാധ്യതയും പരിശോധിക്കുന്നുണ്ട്. നിലവില്‍ ശ്രീകാന്ത് വെട്ടിയാറുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പിറന്നാളാഘോഷത്തിനായി ഫ്‌ളാറ്റിലേക്ക്  വിളിച്ചുവരുത്തി ലൈംഗിക പീഡനത്തിനിരക്കാക്കി എന്നാണ് പരാതിക്കാരിയായ യുവതിയുടെ ആരോപണം. വിമണ്‍ എഗൈന്‍സ്റ്റ് സെഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ മീ ടു ആരോപണമുയര്‍ന്നത്. അതിനുപിന്നാലെ എറണാകുളം സെന്‍ട്രല്‍  പൊലീസാണ് ശ്രീകാന്തിന്റെ പേരില്‍ കേസെടുത്തത്.

Contact the author

Web Desk