LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബാലു മിന്നല്‍ മുരളിയാണ്; ബാലുവാണ് ഈ കേസിൻ്റെ നാഥൻ- ആലപ്പി അഷറഫ്

നടിയെ ആക്രമിച്ച കേസില്‍ കൂറുമാറിയും കൂട്ടുചേര്‍ന്നും നടന്‍ ദിലീപിനൊപ്പം നിന്നവരെ രൂക്ഷമായി വിമര്‍ശിച്ചും സംവിധായകന്‍ ബാലചന്ദ്ര കുമാറിനെ പ്രശംസിച്ചും നടനും എഴുത്തുകാരനുമായ ആലപ്പി അഷ്‌റഫ്‌. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ആലപ്പി അഷ്‌റഫ്‌ തന്റെ നിലപാട് വ്യക്തമാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം 

ദേഹം മുഴുവൻ പതപ്പിച്ച സോപ്പ തേച്ച് സ്ഥലകാലബോധം നഷ്ടപ്പെട്ട കേശുവിനെ  തെരുവിലൂടെ നടത്തി അവസാനം പോലിസിൻ്റടുക്കൽ എത്തുന്ന ഹാസ്യരംഗം, ഇതാ ഇപ്പോൾ വീണ്ടും സംവിധാനം ചെയ്തത് സാക്ഷാൽ ബാലചന്ദ്രകുമാർ.

ഇദ്ദേഹമാണ് ശരിക്കും"മിന്നൽ ബാലു" (ഒർജിനൽ)

ആ സിനിമയിൽ അവസാനം വില്ലൻ തകർത്താടുമ്പോൾ, നിസ്സഹായരായ പോലീസ് ഓഫീസർ മിന്നൽ മുരളിയോട് പറയുന്നുണ്ട്- " ഇനി നിനക്ക് മാത്രമേ എന്തെങ്കിലും ചെയ്യാൻ പറ്റു.." എന്ന്.

അതേപടി ഇവിടെയും സംഭവിച്ചു. എല്ലാത്തിനേയും  മണിച്ചിത്രത്താഴിട്ട് പൂട്ടിയപ്പോൾ...

''ബാഴതണ്ട് ബെട്ടിയിട്ട പോലെ

ദേ കിടക്കുന്നത് കണ്ടില്ലേ.''

കേസിൽ ഗൂഢാലോചനയുണ്ടെന്ന് ആദ്യം വെളിപ്പെടുത്തിയ നായികയ്ക്ക് ഇനി കൂറുമാറിയ സഹപ്രവത്തകരോട് ധൈര്യമായ് ചോദിക്കാം :

"കഞ്ഞി എടുക്കേട്ടെയെന്ന്."

ഇനിയിപ്പോൾ പുതിയ കേസിൽ മറ്റൊരിടത്ത് ക്ലാസ്സ് എടുക്കൽ ഇങ്ങിനെയാകാം: 

"പോലിസുകാര്‍ തിരിച്ചും മറിച്ചും ചോദ്യങ്ങൾ ചോദിക്കും. അത് ശ്രദ്ധിച്ചു കേട്ടു മനസ്സിലാക്കിയതിന് ശേഷമേ ഉത്തരം പറയാവൂ , നമ്മെളെല്ലാവരും ഒരേ പേലെയെ പറയാവൂ ".

''ബാലു ഇവിടെ വന്നപ്പോൾ നമ്മെളെല്ലാവരും ചേർന്ന് 'പാറേ പള്ളി'യിൽ ധ്യാനം കൂടാൻ പോയിരിക്കുകയായിരുന്നു എന്നു പറയണം.

ആക് ഷൻ ഹീറോ 'ബൈജു പൗലോസിന്' ഇനി മാലിക്കിൻ്റെ നായാട്ടിൽ നിന്നും ആശ്വാസം.

ഒരു സഹപ്രവർത്തകയ്ക്ക് നേരേയുണ്ടായ മൃഗീയ ലൈംഗീകാക്രമണത്തിൽ അവൾക്കൊപ്പം നില്ക്കാതെ, അവളുടെ വേദനയും കണ്ണീരും കാണാതെ വേട്ടക്കാരനോടപ്പം നിന്ന ചില സിനിമാക്കാർ കാരണം, മൊത്തം സിനിമാപ്രവർത്തകരും സമൂഹത്തിൽ തല കുനിച്ച് നടക്കേണ്ട സ്ഥിതിയായിരുന്നു.

അവിടെ ഒരു സിനിമാക്കാരൻ തന്നെ രക്ഷകനായ് വന്നു.... സാക്ഷാൽ ബാലചന്ദ്രന്‍. ലേറ്റായിട്ട് വന്താലും ലേറ്റസ്റ്റായി വന്നവൻ...

അദ്ദേഹത്തിന് ബിഗ് സല്യൂട്ട് .

ഇപ്പോൾ എല്ലാവരെയും കൊണ്ട്  " അവൾക്കൊപ്പം " എന്നു പറയിപ്പിക്കാൻ സാധിച്ചല്ലോ. സന്തോഷം .

 ''അവർ ദുശ്ശാസനെ പോലെ ചിരിക്കട്ടെ...

ദുർവ്വാസാവിനെ പോലെ ശപിക്കട്ടെ..''.

നമുക്ക് അവൾക്കൊപ്പം അണിനിരക്കാം. നേരിനോടൊപ്പം സഞ്ചരിക്കാം.

അവളാണ് നമ്മുടെ " ജാനേമൻ.

 " ബാലചന്ദ്രനാണ് താരം" 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 11 months ago
Social Post

പാര്‍ട്ടിപ്രവര്‍ത്തകരുടെ വീടുകളില്‍ അസമയത്ത് റെയ്ഡ് നടത്തുന്നു, കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നു; പൊലീസിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി

More
More
Web Desk 11 months ago
Social Post

കോണ്‍ഗ്രസ് ഏതൊക്കെ സംസ്ഥാനങ്ങളില്‍ ജാഥ നടത്തണമെന്ന് പറയാന്‍ പിണറായി വിജയന്‍ ആരാണ്? - കെ സുധാകരന്‍

More
More
Web Desk 11 months ago
Social Post

50 വര്‍ഷം മുന്‍പ് തീയിട്ടു, ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്നു; ഇതാണ് ഭൂമിയിലെ മനുഷ്യ നിര്‍മ്മിത നരകം!

More
More
Web Desk 2 years ago
Social Post

മുസ്ലീം ലീഗ് ഓഫീസുകളെ ജനസേവന കേന്ദ്രങ്ങളാക്കുന്ന പദ്ധതി പ്രഖ്യാപിച്ചു

More
More
Social Post

ധ്യാനിന്റെ ഇന്‍റര്‍വ്യൂകള്‍ കണ്ട് മതിമറന്ന് ചിരിക്കുന്ന ശ്രീനിയേട്ടന്‍; ചിത്രങ്ങളുമായി സ്മിനു സിജോ

More
More
Web Desk 2 years ago
Social Post

മലയാള സിനിമാ മേഖലയില്‍ പറയാന്‍ പാടില്ലാത്ത പേരാണ് ഡയറക്ടര്‍ വിനയന്റേതെന്നത് പരസ്യമായ രഹസ്യമാണ്- നടി മാലാ പാര്‍വ്വതി

More
More