കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് പ്രോസിക്യൂഷന് ഹൈക്കോടതിയെ സമീപിച്ചു. പുതിയ സാക്ഷികളെ വിസ്തരിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമാണെന്നും പുതിയ സാക്ഷികളുടെ വിസ്താരം തുടരന്വേഷണം പൂര്‍ത്തിയായ ശേഷം മതിയെന്നുമുള്ള നിലപാടിലാണ് പ്രോസിക്യൂഷന്. സാക്ഷികളില്‍ രണ്ടു പേര് അയല്സംസ്ഥാനത്താണെന്നും അതില്‍ ഒരാള്‍ക്ക് കൊവിഡാണെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. സാക്ഷി വിസ്താരം പൂര്‍ത്തീകരിച്ചതിനു ശേഷം മതി വിചാരണ എന്നാണ് പ്രോസിക്യൂഷന് ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാല്‍ 10 ദിവസത്തിനകം സാക്ഷി വിസ്താരം പൂര്‍ത്തീകരിക്കണമെന്ന് കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിരുന്നു. ഈ കാലാവധി 30-ന് അവസാനിക്കും. ഈ സാഹചര്യത്തിലാണ് പ്രോസിക്യൂഷന് കോടതിയെ സമീപിച്ചത്. അതേസമയം, വിചാരണ നീട്ടിവെയ്ക്കരുതെന്നാണ് ദിലീപിന്റെ ആവശ്യം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഇപ്പോള്‍ ദിലീപിനെ ചോദ്യം ചെയ്യുകയാണ്. ഇന്നലെ ആരംഭിച്ച ചോദ്യം ചെയ്യല്‍ നാളെവരെ നീളും. ദിലീപ്, സഹോദരന് അനൂപ്, സഹോദരീ ഭര്‍ത്താവ് സൂരജ് എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. സംവിധായകന് ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ സാക്ഷികളും തെളിവുകളും ഉണ്ടായിവന്നത്. പള്‍സര്‍ സുനിയേ ദിലീപിന് നേരിട്ട് അറിയാമെന്നു വെളിപ്പെടുത്തിയ ബാലചന്ദ്ര കുമാര്‍, കേസുമായും ഗൂഢാലോചനയുമായും ദിലീപിനെ ബന്ധപ്പെടുത്തുന്ന നിരവധി ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിനു മുന്‍പാകെ ഹാജരാക്കിട്ടുണ്ട്.