LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സോളാര്‍ കേസില്‍ വി എസിന് തിരിച്ചടി; ഉമ്മന്‍ചാണ്ടിക്ക് പത്ത് ലക്ഷം മാനനഷ്ടം നല്‍കണം

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് വി എസ് അച്യുതാനന്ദനെതിരെ കൊടുത്ത മാനനഷ്ടക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അനുകൂല വിധി. പത്ത് ലക്ഷം രൂപ ഉമ്മന്‍ചാണ്ടിക്ക് നഷ്ടപരിഹാരമായി നല്‍കണമെന്നാണ് കോടതി വിധി. തിരുവനന്തപുരം സബ് കോടതിയാണ് ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായ വിധി പ്രഖ്യാപിച്ചിരിക്കുന്നത്. സോളാര്‍ പാനല്‍ സംഭവത്തില്‍ അഴിമതി നടത്തിയെന്ന വി എസ് അച്ച്യുതാനന്ദന്റെ പ്രസ്താവനക്കെതിരെയാണ് ഉമ്മന്‍ചാണ്ടി കോടതിയെ സമീപിച്ചത്.

2013-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി എസ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിവാദ പരാമര്‍ശം നടത്തിയത്. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഒരു കമ്പനിയുണ്ടാക്കി തട്ടിപ്പുനടത്തി എന്ന പരാമര്‍ശത്തിനെതിരെയാണ് ഉമ്മന്‍ചാണ്ടി കോടതിയെ സമീപിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

വി എസ് പ്രസ്താവന പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുളള വക്കീല്‍ നോട്ടീസില്‍ ഒരുകോടി രൂപയാണ് അദ്ദേഹം നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. അതേസമയം, കോടതി വിധിക്കെതിരെ നിയമപോരാട്ടം നടത്തുമെന്ന് വി എസ് അച്ച്യുതാനന്ദന്റെ അഭിഭാഷകന്‍ അറിയിച്ചു. സബ് കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Contact the author

Web Desk