LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വയല്‍കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ സിപിഎമ്മില്‍; ദേശീയപാത വികസനവും കെ-റെയിലും നാടിന് ആവശ്യം

ദേശീയപാതാ വികസനത്തിന്‍റെ പേരില്‍ വയല്‍ നികത്തുന്നതിനെതിരെ സമരം ചെയ്ത് ശ്രദ്ധേയനായ കീഴാറ്റൂരിലെ വയല്‍കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ സിപിഎമ്മില്‍ ചേര്‍ന്നു. 'ഒരിക്കലും വികസനത്തിന് എതിരല്ലെന്നും ദേശീയപാത വികസനവും കെ-റെയില്‍ പോലെയുള്ള പദ്ധതതികളും നാടിന് ആവശ്യമാണെന്നും വേഗമെന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും' അദ്ദേഹം പറഞ്ഞു. ദേശീയപാത വികസനത്തിന്റെ ഭാഗമായി കീഴാറ്റൂരിലെ നെല്‍വയലുകളും തണ്ണീര്‍തടങ്ങളും നശിപ്പിക്കുന്നതിനെതിരെ ആയിരുന്നു തങ്ങളുടെ സമരമെന്നും സിപിഎമ്മിനെതിരെ ആയിരുന്നില്ലെന്നും അദ്ദേഹം നിലപാടുമാറ്റി.

പാര്‍ട്ടിയില്‍ ചേര്‍ന്ന ഉടന്‍ പാര്‍ട്ടി കോണ്‍ഗ്രസ് സംഘാടക സമിതി ഏരിയ വൈസ് പ്രസിഡന്റ് ആയി അദ്ദേഹത്തെ നിയമിക്കുകയും ചെയ്തു. പൂക്കോത്ത് നട കെ എൻ പരിയാരം ഹാളിൽ നടന്ന സിപിഎം 23ാം പാർട്ടി കോൺഗ്രസ് തളിപ്പറമ്പ് ഏരിയാതല സംഘാടക സമിതി രൂപീകരണ യോഗത്തില്‍ എത്തിയാണ് സുരേഷ് കീഴാറ്റൂര്‍ ഔദ്യോഗികമായി പാര്‍ട്ടിയില്‍ ചേര്‍ന്നത്. നേരത്തെ അദ്ദേഹം ബിജെപിയിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. 'പ്രത്യയശാസ്ത്രപരമായി സിപിഎം ഉയര്‍ത്തുന്ന രാഷ്ട്രീയ നിലപാടുകള്‍ക്ക് എതിരായിരുന്നില്ല. അതിനാല്‍ തന്നെ സിപിഎം രാഷ്ട്രീയത്തില്‍ നിന്നും ഒരിക്കലും അകന്നിരുന്നില്ലെന്നും' സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു.

വയൽക്കിളി സമരം

കീഴാറ്റൂരില്‍ നെൽവയൽ നികത്തി ബൈപാസ് നിർമ്മിക്കുന്നതിനെതിരേ നാട്ടുകാരുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രതിഷേധ സമരമാണ് വയൽക്കിളി സമരം. സിപിഎമ്മിന്‍റെ പ്രാദേശിക നേതൃത്വം സമരം നയിക്കാന്‍ മുന്നിലുണ്ടായിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വം സമരത്തെ തള്ളിപ്പറഞ്ഞതോടെ ഒരു വിമതവിഭാഗം അവിടെ ഉടലെടുത്തു. സുരേഷ് കീഴാറ്റൂര്‍ അടക്കമുള്ള പതിനൊന്നു പേരെ പാർട്ടിയിൽ നിന്നും പുറത്താക്കിയതോടെ സമരം ജനവിരുദ്ധ, സർക്കാർവിരുദ്ധ, വികസനവിരുദ്ധ സമരമായി മുദ്രകുത്തപ്പെട്ടു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 


Contact the author

Web Desk

Recent Posts

Web Desk 2 years ago
Politics

ബിജെപിക്കെതിരെയുളള പോരാട്ടത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഏഴയലത്ത് എത്തില്ല- പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 2 years ago
Politics

സഭയിലെ മിഡ്‌ഫീൽഡർ സ്ഥാനമാണ് മാറുന്നത്, റെഫറിയുടെ റോള്‍ ഭംഗിയായി നിറവേറ്റും: എ എൻ ഷംസീർ

More
More
National Desk 2 years ago
Politics

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് എംപിമാര്‍

More
More
Web Desk 2 years ago
Politics

ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ വീണ്ടെടുപ്പായിരിക്കും - പി കെ കുഞ്ഞാലിക്കുട്ടി

More
More
National Desk 2 years ago
Politics

ഗുജറാത്തില്‍ സ്ഥാനാർഥി നിർണ്ണയം നീളുന്നു; ചെന്നിത്തല തിരക്കിട്ട ചര്‍ച്ചയില്‍

More
More
Web Desk 2 years ago
Politics

ലീഗ് യുഡിഎഫ് വിടുമെന്നത് വെറും കിനാവ് - കെ സുധാകരൻ

More
More