ഡല്‍ഹി:പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ പദ്മഭൂഷന്‍ പുരസ്കാരം നിരസിച്ചു. ഇക്കാര്യം ബുദ്ധദേബ് തന്നെയാണ് അറിയിച്ചത്. പാർട്ടിയുമായി ആലോചിച്ചാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്മഭൂഷൺ പുരസ്‌കാരം ലഭിച്ചതായി തനിക്ക് അറിയില്ലെന്നും അത് സത്യമാണെങ്കിൽ അത് നിരസിക്കുമെന്നുമായിരുന്നു ഭട്ടാചാര്യയുടെ ആദ്യ പ്രതികരണം.
'പത്മഭൂഷൺ പുരസ്‌കാരത്തെ കുറിച്ച് ആരും എന്നോട് പറഞ്ഞില്ല. അവർ എനിക്ക് പത്മഭൂഷൺ അവാർഡ് നൽകി എങ്കില്‍ ഞാൻ അത് നിരസിക്കുന്നു.' എന്നതാണ് ബുദ്ധദേവ് ഭട്ടാചാര്യയുടെ നിലപാട് എന്ന് രാജ്യസഭാ എംപിയും സി പി എം നേതാവുമായ ബികാസ് ഭട്ടാചാര്യ പറഞ്ഞു. ബുദ്ധദേവ് ഭട്ടാചാര്യ അസുഖബാധിതനായി കിടപ്പിലാണെന്നും പാര്‍ട്ടിയോട് തീരുമാനിച്ചാണ് അദ്ദേഹം പുരസ്ക്കാരം വേണ്ടന്ന് വെച്ചതെന്നും സീതാറാം യെച്ചൂരിയും ട്വീറ്റ് ചെയ്തു. അതേസമയം, ബുദ്ധദേബ് ഭട്ടാചാര്യയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അദ്ദേഹത്തിന് സുഖമില്ലാത്തതിനാൽ ഭാര്യയാണ് സംസാരിച്ചത്. പുരസ്ക്കാരത്തെക്കുറിച്ച് അറിയിച്ചിരുന്നു എന്നും അദ്ദേഹം പുരസ്കാരം നിരസിക്കുന്നതായി അറിയിച്ചിട്ടില്ല എന്നുമാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
1977-ൽ ഇൻഫർമേഷൻ ആന്റ് പബ്ളിക് റിലേഷൻസ് വകുപ്പ് മന്ത്രി, 1987ൽ ഇൻഫർമേഷൻ ആന്റ് കൾച്ചറൽ അഫിലേഷ്യൻസ് മന്ത്രി, 1996ൽ സംസ്ഥാന ആഭ്യന്തര മന്ത്രി എന്നിങ്ങനെ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തതിന് ശേഷമാണ് 2000 ത്തില്‍ ബുദ്ധദേബ് ഭട്ടാചാര്യ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായത്.
ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തടക്കം നാല് പേരാണ് ഈ വർഷത്തെ പത്മവിഭൂഷൺ പുരസ്കാരത്തിന് അര്‍ഹരായിരിക്കുന്നത്. മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിനും പത്മഭൂഷൺ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. ഇന്നലെയായിരുന്നു പുരസ്ക്കാര പ്രഖ്യാപനം.