തിരുവനന്തപുരം: സോളാര്‍ പാനല്‍ അഴിമതിയുമായി ബന്ധപ്പെട്ട് വി എസ് അച്ച്യുതാനന്ദന് നടത്തിയ പരാമര്‍ശങ്ങള്‍ തന്നെ മാനസികമായി ഏറെ വേദനിപ്പിച്ചിരുന്നു എന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അന്ന് കേസിനുപോകണമെന്ന് കരുതിയിരുന്നില്ലെന്നും ആരോപണങ്ങള്‍ നിഷേധിച്ചപ്പോള്‍ എന്തുകൊണ്ട് പരാതി നല്‍കുന്നില്ല എന്ന ചോദ്യമുയര്ന്നതുകൊണ്ടാണ് കേസ് കൊടുത്തതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അന്നും സത്യം ജയിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'സോളാര്‍ കേസില്‍ എനിക്കെതിരെ ഉയര്‍ന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്. ആരോപണങ്ങള്‍ മാനസികമായി ഒരുപാട് ബുദ്ധിമുട്ടിച്ചിരുന്നു. എങ്കിലും സത്യം ജയിക്കും. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ നമുക്ക് ഒരു കുഴപ്പവും വരില്ല എന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. നഷ്ടപരിഹാരം വേണ്ടെന്നുവയ്ക്കില്ല. കോടതി വിധിച്ച നഷ്ടപരിഹാരത്തുക വി എസ് അച്ച്യുതാനന്ദനില്‍ നിന്ന് ലഭിച്ചാല്‍ സമൂഹത്തിന് പ്രയോജനകരമായ രീതിയില്‍ അത് ഉപയോഗിക്കും'- ഉമ്മന്‍ചാണ്ടി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക