LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവം; രണ്ട് പൊലീസുകാര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം

കാസര്‍ഗോഡ്‌: കാസര്‍ഗോഡ്‌ റിപബ്ലിക്ക്‌ ദിനാഘോഷത്തില്‍ ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവത്തില്‍  രണ്ട് പൊലീസുകാര്‍ക്ക് വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്‌. എ ആർ കാമ്പിലെ ഗ്രേഡ് എസ് ഐ നാരായണൻ, സിവിൽ പൊലീസ് ഓഫീസർ ബിജുമോൻ എന്നിവർക്കെതിരെയാണ് റിപ്പോർട്ട്. ഇവര്‍ക്കെതിരെ വകുപ്പ് തല നടപടി എടുക്കാനും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്ന് പൊലീസ് മേധാവിയോട് കളക്ടറുടെ ചാര്‍ജുള്ള എ.ഡി.എം ഉത്തരവിട്ടിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന ആഘോഷ ചടങ്ങിലാണ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തിയത്. പതാക ഉയര്‍ത്തി സല്യൂട്ട് അടിച്ചതിന് ശേഷമാണ് അബദ്ധം മനസിലായത്. മാധ്യമ പ്രവര്‍ത്തകരാണ് പതാക തലതിരിഞ്ഞ് പോയത് ചൂണ്ടിക്കാട്ടിയത്. തുടര്‍ന്ന് പതാക അഴിച്ച് ശരിയായ രീതിയില്‍ കെട്ടി ഉയര്‍ത്തുകയും ചെയ്തിരുന്നു. ദേശീയ പതാകയെ അപമാനിച്ചു എന്ന് കാണിച്ച്  മന്ത്രി അഹമ്മദ് ദേവർകോവിലിന് നേരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു. കാസർകോട് ഗസ്റ്റ് ഹൗസിന് സമീപത്ത് വച്ചായിരുന്നു യുവമോര്‍ച്ചയുടെ പ്രതിഷേധ പരിപാടി. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ് ഉണ്ടായത്.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More