LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജ്യൂസ് ജിഹാദ്; വൈദികന്‍ ആന്റണി തറെക്കടവിലിനെതിരെ കേസെടുത്തു

കണ്ണൂര്‍: കണ്ണൂര്‍ മണിക്കല്ലില്‍ വിദ്വേഷ പ്രസംഗം നടത്തിയ വൈദികനെതിരെ കേസ്. ഇരിട്ടി കുന്നോത്ത് സെമിനാരിയിലെ ഫാദര്‍ ആന്റണി തറെക്കടവിലിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മണിക്കടവ് സെന്റ് തോമസ് പളളിയിലെ പെരുന്നാളിനോടനുബന്ധിച്ച് നടത്തിയ പ്രഭാഷണത്തിലാണ് ആന്റണി തറെക്കടവില്‍ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്നത്.

ഹലാല്‍ ഭക്ഷണത്തെക്കുറിച്ചും മുഹമ്മദ് നബിയെക്കുറിച്ചും വളരെ മോശമായ ഭാഷയിലായിരുന്നു ഇയാള്‍ പ്രസംഗിച്ചത്. പ്രസംഗത്തിന്റെ വീഡിയോ വൈറലായതിനുപിന്നാലെ ഇയാള്‍ക്കെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്. ഇതിനുപിന്നാലെ ഉളിക്കല്‍ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. 

'ഇപ്പോഴത്തെ കുട്ടികളുടെ ഒരു ഫാഷനാണ് ജ്യൂസ് കുടിക്കുന്നത്. നാരങ്ങാ വെളളമൊന്നുമല്ല 50 രൂപ മുതല്‍ 300 രൂപ വരെയുളള പഴങ്ങളുടെ ജ്യൂസാണ്. ഈ ജ്യൂസ് മുഴുവനും ഒരു ചെയിനില്‍ വര്‍ക്ക് ചെയ്യുന്നതാണ്. അവിടെ മൂന്ന് മാസം കൂടുമ്പോ ചെറുപ്പക്കാര് മാറിനില്‍ക്കുകയാണ്. ഓരോ മൂന്ന് മാസം കൂടുമ്പോഴും പെണ്ണുങ്ങളെ അടിച്ചോണ്ടുപോകും. ഈ പെണ്ണുങ്ങള്‍ മലബാറിലെയോ ഇടുക്കിയിലേയോ ഗ്രാമങ്ങളില്‍ നിന്നുളളവരാകും. അവരുടെ അഡ്രസേ പിന്നെ കാണില്ല'-എന്നായിരുന്നു ആന്റണി തറെക്കടവിലില്‍ പ്രസംഗിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഹലാല്‍ ഭക്ഷണമാണെങ്കില്‍ നമുക്കത് അശുദ്ധമാണ്. നാം ദൈവത്തിന്റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ടവരാണ്. മഹത്വമുളളവരായിട്ട് സൃഷ്ടിക്കപ്പെട്ടവരാണ്. അന്യന്‍ തുപ്പിയത് കഴിക്കേണ്ട യാതൊരു ഗതികേടും ദൈവം നമുക്ക് തന്നിട്ടില്ല- എന്നും പ്രസംഗത്തിനിടെ ഇയാള്‍ പറഞ്ഞിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More