LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കേരളം ഇന്ന് നാഥനില്ലാ കളരിയാണ്- കെ മുരളീധരന്‍

തിരുവനന്തപുരം: കേരളം ഇന്ന് നാഥനില്ലാ കളരിയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. രാഷ്ട്രീയരംഗത്ത് അനുഭവസമ്പത്തില്ലാത്ത ആരോഗ്യമന്ത്രിയെ സഹായിക്കാന്‍പോലും ആരുമില്ലെന്നും സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തില്‍ മുഖ്യമന്ത്രി ചികിത്സക്കായി വിദേശത്ത് പോകുമ്പോള്‍ ചുമതല മറ്റൊരാളെ ഏല്‍പ്പിക്കണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കൊവിഡിന്റെ ഒന്നും രണ്ടും തരംഗങ്ങള്‍ വന്നപ്പോള്‍ എടുത്ത മുന്‍കരുതലുകള്‍ മൂന്നാം തരംഗം വന്നപ്പോള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്നും ആശുപത്രികളിലെ രോഗികളുടെ എണ്ണം കണക്കാക്കിയാണ് ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി പറയുന്നതെന്നും കെ  മുരളീധരന്‍ കുറ്റപ്പെടുത്തി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'കൊവിഡിനെക്കുറിച്ച് ഭയപ്പെടേണ്ടെന്ന് ആരോഗ്യമന്ത്രി പറയുന്നത് ഭാഗ്യമുളളവര്‍ ജീവിതത്തിലേക്ക് തിരിച്ചെത്തും എന്ന അര്‍ത്ഥത്തിലാണ്. ജനങ്ങള്‍ ആശുപത്രിയിലേക്ക് പ്രവേശിക്കാത്തതല്ല. ആശുപത്രിയിലെത്തുന്നവരെ മരുന്ന് കൊടുത്ത്, അഡ്മിറ്റ് ചെയ്യാതെ പറഞ്ഞുവിടുകയാണ്. ആരോഗ്യപ്രവര്‍ത്തരെ ഫോണില്‍ കിട്ടുന്നില്ല. ഒന്നുകില്‍ അവര്‍ ഫോണ്‍ അറ്റന്റ് ചെയ്യില്ല. അതല്ലെങ്കില്‍ ഔട്ട് ഓഫ് കവറേജ് ആയിരിക്കും. സംസ്ഥാനത്തെ ചികിത്സാ കേന്ദ്രങ്ങള്‍ അടിയന്തരമായി പുനസ്ഥാപിക്കേണ്ടതുണ്ട്'-കെ മുരളീധരന്‍ പറഞ്ഞു.

അതേസമയം, ഇന്ന് സംസ്ഥാനത്തെ നാല് ജില്ലകളില്‍കൂടി സി കാറ്റഗറി കൊവിഡ് നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലാണ് സി കാറ്റഗറി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. തിരുവനന്തപുരം ജില്ലയില്‍ നേരത്തെ തന്നെ സി കാറ്റഗറി നിയന്ത്രണങ്ങളാണുളളത്.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More