LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ദേഹണ്ഡക്കാര്‍ ബ്രാഹ്മണരായിരിക്കണം എന്ന ഉത്തരവ് പിന്‍വലിച്ചു; നടപടി വേണമെന്ന ആവശ്യം ശക്തം

തൃശ്ശൂര്‍: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ പ്രസാദ ഊട്ടിനുള്ള (ദേഹണ്ഡപ്രവൃത്തിക്ക്) ഭക്ഷണം തയ്യാറാക്കുന്നവര്‍ ബ്രാഹ്മണരായിരിക്കണമെന്ന പരസ്യം ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ ഇടപെട്ട് റദ്ദാക്കി. അമ്പലത്തില്‍ നടക്കുന്ന ഉത്സവത്തിനോടനുബന്ധിച്ചാണ് ബ്രാഹ്മണ പാചകക്കാരെ തേടി ദേവസം ബോര്‍ഡ് പരസ്യം ഇറക്കിയത്. എന്നാല്‍ പരസ്യം ശ്രദ്ധയിപ്പെട്ട മന്ത്രി അത് പിന്‍വലിക്കാന്‍ ദേവസ്വം കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. പ്രസാദ ഊട്ടുമായി ബന്ധപ്പെട്ട എല്ലാ ടെന്‍ഡര്‍ നടപടികളും റദ്ദാക്കിയതായി ദേവസ്വം കമ്മീഷണര്‍ പറഞ്ഞു. അയിത്താചാരം ഔദ്യോഗികമായി നിലനില്‍ക്കുകയാണെന്നും ഇത്തരം ഒരു വിജ്ഞാപനം ഇറക്കിയ ബോര്‍ഡിനെതിരെ നടപടി  സ്വീകരിക്കുവാന്‍ പൊതുവില്‍ ആവശ്യം ഉയര്‍ന്നുവന്നിട്ടുണ്ട്.   

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഗുരുവായൂര്‍ ക്ഷേത്രത്തിലെ പാചകപ്പണിക്ക് ബ്രാഹ്മണര്‍ തന്നെ വേണമെന്നായിരുന്നു ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നത്. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ഉത്സവത്തോടനുബന്ധിച്ച് പ്രസാദ ഊട്ട്, പകര്‍ച്ച വിതരണം എന്നിവക്കാവശ്യമായ ദേഹണ്ഡപ്രവൃത്തി, പച്ചക്കറികള്‍ മുറിച്ച് കഷ്ണങ്ങളാക്കല്‍, പാചകം ചെയ്ത പദാര്‍ത്ഥങ്ങള്‍ അഗ്രശാലയിലേക്കെത്തിക്കല്‍ തുടങ്ങിയ ജോലികള്‍ക്കായി ക്വട്ടേഷന്‍ ക്ഷണിച്ചുളള സര്‍ക്കുലറിലായിരുന്നു വിവാദ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നത്.

പാചക പ്രവൃത്തിക്ക് വരുന്ന ദേഹണ്ഡക്കാരുടെ സഹായികളും ബ്രാഹ്മണരായിരിക്കണം എന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. പാചകത്തിനുവരുന്നവര്‍ ശുദ്ധിയുളളവരായിരിക്കണം, ഭക്ഷണപദാര്‍ത്ഥങ്ങള്‍ വൃത്തിയായും ശുചിയായും തയാറാക്കണം. ആത്മാര്‍ത്ഥമായും സമര്‍പ്പണ മനോഭാവത്തോടെയും സേവനം നല്‍കണം തുടങ്ങിയ കാര്യങ്ങളും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ഫെബ്രുവരി പതിനാലിനാണ് ക്ഷേത്രത്തിലെ ഉത്സവം കൊടിയേറുക. 23-ന് രാത്രി കൊടിയിറക്കത്തോടെ ആഘോഷങ്ങള്‍ക്ക് സമാപനമാകും. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More