LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ദിലീപിന്റെ പരാതിയില്‍ നികേഷ് കുമാറിനെതിരെ കേസ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ നിയമനടപടികള്‍ ചര്‍ച്ച ചെയ്തതിന് റിപ്പോര്‍ട്ടര്‍ ടി വി എംഡി എം വി നികേഷ് കുമാറിനെതിരെ കേസ്. നടന്‍ ദിലീപ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഡിജിപിയുടെ നിര്‍ദേശപ്രകാരം കൊച്ചി സിറ്റി സൈബര്‍ പൊലീസാണ് നികേഷ് കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. തന്നെക്കുറിച്ചുളള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നാവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഡിജിപിക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ തന്നെ നികേഷ് കുമാറിനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണയുടെ വിവരങ്ങള്‍ പുറത്തുവിടണമെന്ന ഉദ്ദേശത്തോടെ 2021 ഡിസംബര്‍ 27-ന് ചാനല്‍ ചര്‍ച്ച നടത്തുകയും അത് യൂട്യൂബിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു എന്നാണ് നികേഷിനെതിരായ കേസ്. ഐ പി സി സെക്ഷന്‍ 228 എ (3) പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ  ദിവസം, ദിലീപിന്റെയും കൂട്ടുപ്രതികളുടെയുമടക്കം ആറ് ഫോണുകളും ഉടന്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്ക്യൂഷന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഫോണ്‍ ഹാജരാക്കണമെന്ന് നിര്‍ദേശിച്ചത്. ഫോണ്‍ ഹാജരാക്കാന്‍ കഴിയില്ല എന്നാണ് ദിലീപിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ രാമന്‍പിളള കോടതിയെ അറിയിച്ചത്. ഫോണുകള്‍ മുംബൈയിലാണെന്നും അവ ഹാജരാക്കാന്‍ കഴിയില്ലെന്നും ദിലീപ് പറഞ്ഞു. എന്നാല്‍ തിങ്കളാഴ്ച്ച രാവിലെ 10.30ന് മുന്‍പ് ഫോണുകള്‍ മുദ്രവച്ച കവറില്‍ ഹാജരാക്കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു. രാജ്യത്തെ മറ്റ് പൗരന്മാര്‍ക്കില്ലാത്ത എന്ത് പ്രിവിലേജാണ് ദിലീപിനുളളതെന്നാണ് പ്രോസിക്യഷന്‍ ചോദിച്ചത്. കോടതിയില്‍ നടക്കുന്നതെല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More