LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'ഉളുപ്പുണ്ടോ സാർ ലേശം ഉളുപ്പ്?'; നികേഷ് കുമാറിനെതിരെ കേസെടുത്തതില്‍ പ്രതികരണവുമായി വിധു വിന്‍സെന്റ്‌

നടിയെ ആക്രമിച്ച കേസിലെ നിയമ നടപടികള്‍ ചര്‍ച്ച ചെയ്ത റിപ്പോര്‍ട്ടര്‍ ടി വി എം.ഡി നികേഷ് കുമാറിനെതിരെ കേസെടുത്ത പോലീസ് നടപടിയെ വിമര്‍ശിച്ച് സംവിധായിക വിധു വിന്‍സെന്‍റ്. തന്നെ കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് പൊലീസ് നികേഷിനെതിരെയും ചാനലിനെതിരേയും കേസെടുത്തത്. എന്നാല്‍, മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ നികേഷ് അദ്ദേഹത്തിന്റെ പണിയാണ് എടുക്കുന്നത് എന്നും അങ്ങോട്ട് ചെന്ന് കണ്ണുരുട്ടി കാണിച്ചാൽ പേടിച്ച് പിന്മാറുന്ന ഏറാൻ മൂളികളാണ് കേരളത്തിലെ മാധ്യമ പ്രവർത്തകർ ഒന്നടങ്കമെന്ന് എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടെങ്കിൽ അതങ് മാറ്റിവച്ചാല്‍ മതിയെന്നും വിധു വിന്‍സെന്‍റ് പറയുന്നു. 

വിധു വിന്‍സെന്‍റ് എഴുതുന്നു:

ഉളുപ്പുണ്ടോ സാർ ലേശം ഉളുപ്പ്?

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചു എന്നാരോപണം പുറത്തു കൊണ്ടുവന്ന റിപ്പോർട്ടർ ചീഫ് എഡിറ്റർ നികേഷ് കുമാറിനെതിരേ കേരള പോലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നു. ഇപ്പുറത്ത് ആ ആരോപണത്തിന്റെ വസ്തുതകൾ പുറത്തു കൊണ്ടുവരാൻ ക്രൈംബ്രാഞ്ച്  തകൃതിയായിഅന്വേഷണം നടത്തുന്നു.. ഇതെന്താ പോലീസെ, ഈ തമാശക്കളി നടത്താൻ ഇത് ഉത്തർപ്രദേശോ മധ്യപ്രദേശോ ഒന്നുമല്ലല്ലോ കേരളമല്ലേ ... മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ നികേഷ് അദ്ദേഹത്തിന്റെ പണിയാണ് എടുക്കുന്നത്. അങ്ങോട്ട് ചെന്ന് കണ്ണുരുട്ടി കാണിച്ചാൽ പേടിച്ച് പിന്മാറുന്ന ഏറാൻ മൂളികളാണ് കേരളത്തിലെ മാധ്യമ പ്രവർത്തകർ ഒന്നടങ്കമെന്ന് എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടെങ്കിൽ അതങ് മാറ്റിവച്ചേക്കുക.

അറിയാൻ വയ്യാത്തോണ്ട് ചോദിക്കയാണ്... എന്തൊരു പ്രഹസനമാണ് കേരള പോലീസേ ഇത്?

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk