LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മുഖ്യമന്ത്രി ഉടന്‍ മടങ്ങിയെത്തി കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം- രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: മുന്‍കൂട്ടി തയാറാക്കിയ പരിപാടികളൊന്നുമില്ലാതെ ദുബായില്‍ തങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടന്‍ സംസ്ഥാനത്ത് തിരിച്ചെത്തണമെന്ന് മുതിര്‍ന്ന  കോണ്‍ഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടു. കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ആളില്ലാത്ത സ്ഥിതിയാണ് കേരളത്തിലുള്ളത്. മുഖ്യമന്ത്രി തിരിച്ചെത്തി ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം. ജനങ്ങള്‍ പ്രയാസപ്പെടുകയാണ്. വേണ്ടത്ര എകോപനമില്ലാത്തതിന്റെ അലംഭാവമാണ് കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇപ്പോള്‍ വന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ പരിപാടികള്‍ വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ഉടന്‍ സംസ്ഥാനത്ത് മടങ്ങിയെത്തണമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രോഗവ്യാപനം കൂടുതലാണ്. രോഗികള്‍ക്ക് ചികിത്സയൊ മുരുന്നോ ലഭിക്കുന്നില്ല. അതുകൊണ്ട് രോഗികള്‍ വീടുകളില്‍തന്നെ താങ്ങാന്‍ നിര്‍ബന്ധിതരാവുകയാണ്. ഇക്കാരണംകൊണ്ടാണ് കുടുംബത്തിലാകെ കൊവിഡ്‌ പടര്‍ന്നുപിടിക്കുന്നത്. ടി പി ആര്‍ നിരക്ക് കുതിച്ചുയരുകയാണ്. ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നില്ല. വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുക എന്ന പ്രവര്‍ത്തനം നടക്കുന്നില്ല. ആശുപത്രികളിലേക്ക് രോഗികള്‍ പോകാത്ത സ്ഥിതിയാണ് ഉള്ളത്. എന്തുചെയ്യണം എന്നറിയാത്ത സ്ഥിതിയിലാണ് ഇപ്പോള്‍ ജനങ്ങളുള്ളത്. എന്നാല്‍ അമേരിക്കയില്‍ നിന്ന് ചികിത്സ കഴിഞ്ഞെത്തിയ മുഖ്യമന്ത്രി യു എ യില്‍ തങ്ങുകയാണ്. ഇത് ശരിയായ നടപടിയല്ലെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.  

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More