LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇത്തവണയും ഗോദയില്‍; തെരഞ്ഞെടുപ്പ് തോല്‍വിയില്‍ റെക്കോര്‍ഡിടാന്‍ ഹസ്‌നുറാം അംബേദ്കരി

വിജയം പ്രതീക്ഷിച്ചാണ് എല്ലാവരും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നത്. എന്നാല്‍ തോല്‍ക്കാനായി മാത്രം തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന ഒരാളുണ്ട്. അദ്ദേഹത്തിന്റെ പേര് ഹസ്‌നുറാം അംബേദ്കരി എന്നാണ്. 74 വയസുകാരനായ ഹസ്‌നുറാം ഇതുവരെ 94 തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുണ്ട്. മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളിലും പരാജയപ്പെട്ട അദ്ദേഹത്തിന് 100-ാമത് തെരഞ്ഞെടുപ്പിലും മത്സരിച്ച് തോറ്റ് റെക്കോര്‍ഡ് നേടണമെന്നാണ് ആഗ്രഹം. 

ഉത്തര്‍പ്രദേശിലെ ആഗ്ര ജില്ലയിലെ നഗ്ല ദുല്‍ഹ സ്വദേശിയാണ് ഹസ്‌നുറാം. 38 വര്‍ഷം മുന്‍പ്, അതായത് 1984-ല്‍ ഹസ്‌നുറാമിന് സ്ഥാനാര്‍ത്ഥിത്വം നല്‍കാമെന്ന് ബിഎസ്പി വാഗ്ദാനം ചെയ്തിരുന്നു. അന്ന് ബിഎംഎസ്ഇഎഫ് അംഗമായിരുന്ന ഹന്‍സുറാം ഇത് വിശ്വസിച്ചു. എന്നാല്‍ ബിഎസ്പി വാക്കുപാലിക്കാതെ വാഗ്ദാനം ചെയ്ത സീറ്റ് അദ്ദേഹത്തിന് നിഷേധിച്ചു. അന്നുമുതല്‍ ഹസ്‌നുറാം തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നുണ്ട്. ലോക്‌സഭ, നിയമസഭ, ങഘഇ, ജില്ലാ പഞ്ചായത്ത്, മേയര്‍, വാര്‍ഡ്, കൗണ്‍സിലര്‍ തുടങ്ങി എല്ലാ തെരഞ്ഞെടുപ്പുകളിലും അദ്ദേഹം മത്സരിച്ചിട്ടുണ്ട്. റവന്യൂവകുപ്പ് ജീവക്കാരനായിരുന്ന ഹസ്‌നുറാം പിന്നീട് ജോലി ഉപേക്ഷിച്ച് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ തുടങ്ങി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എന്തുകൊണ്ടാണ് നിരന്തരം തോല്‍വികള്‍ ഏറ്റുവാങ്ങിയിട്ടും വീണ്ടും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതെന്ന ചോദ്യത്തിന് ഞാന്‍ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കണമെന്ന് പറഞ്ഞപ്പോള്‍ അവര്‍ എന്നോട് പറഞ്ഞത് നിങ്ങള്‍ക്ക് സ്വന്തം ഭാര്യ പോലും വോട്ട് നല്‍കില്ല എന്നാണ്. അപ്പോള്‍ എനിക്ക് തോന്നി തോല്‍വികളെ ഭയപ്പെടരുതെന്ന്. അതിനെ അംഗീകരിക്കണമെന്ന്. അന്നുമുതല്‍ ഞാന്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് തോല്‍ക്കുകയാണ് എന്നായിരുന്നു ഹസ്‌നുറാമിന്റെ മറുപടി. അടുത്ത മാസം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലും അദ്ദേഹം മത്സരിക്കുന്നുണ്ട്.  ഇത്തവണ ഖേരാഗഡ് മണ്ഡലത്തില്‍നിന്നാണ് ഹസ്‌നുറാം ജനവിധി തേടുന്നത്.

Contact the author

National Desk