LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സാധാരണക്കാരെ പരിഗണിക്കാത്ത പൊള്ളയായ ബജറ്റെന്ന് പ്രതിപക്ഷം

ഡല്‍ഹി: ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച 2022 -23 വര്‍ഷത്തെ കേന്ദ്രബജറ്റിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം. മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത് പൊള്ളയായ ബജറ്റ് ആണെന്നും കുത്തക മുതലാളിമാര്‍ക്ക് രാജ്യത്തെ വില്‍ക്കാനുള്ള ശ്രമമാണ് ധനമന്ത്രിയില്‍ നിന്നുമുണ്ടായിരിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. സാധാരണക്കാര്‍, കര്‍ഷകര്‍, യുവാക്കള്‍, ചെറുകിട വ്യവസായ സംരംഭകര്‍ എന്നിവരെ ബജറ്റില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കിയെന്നും രാഹുല്‍ഗാന്ധി കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ കുത്തക മുതലാളിമാര്‍ 75 ശതമാനം സമ്പത്തും കയ്യടക്കി വെച്ചിരിക്കുകയാണ്. 60 ശതമാനം പേരുടെ കയ്യിലുള്ളത് വെറും അഞ്ച് ശതമാനത്തിൽ താഴെ സമ്പത്താണ്. കൊവിഡ് കാലത്ത് ബിസിനസിലൂടെ ലാഭമുണ്ടാക്കിയവരിൽ നിന്ന് കൂടുതൽ നികുതി ഈടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകത്തതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ചോദിച്ചു.

കൊവിഡ് പ്രതിസന്ധിയും പണപ്പെരുപ്പവും മൂലം ബുദ്ധിമുട്ടിലായിരിക്കുന്ന സാധാരണ ജനങ്ങള്‍ക്ക് ഈ ബജറ്റ് പ്രഖ്യാപനം നിരാശയാണ് നല്‍കുന്നത്. പെഗാസസുമായി ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളെ മറികടക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഈ ബജറ്റ് കൊണ്ടുദ്ദേശിക്കുന്നതെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കുറ്റപ്പെടുത്തി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

കൊവിഡ് പ്രതിസന്ധികളെക്കുറിച്ച് പരാമര്‍ശിച്ചായിരുന്നു നിര്‍മ്മലാ സീതാരാമന്‍ ബജറ്റ് അവതരണം ആരംഭിച്ചത്. കൊവിഡ് വ്യാപനം സാമ്പത്തിക മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും വാക്‌സിനേഷന്‍ വ്യാപകമായി നടത്തിയത് ഗുണം ചെയ്തുവെന്നും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം ഏറെ വളര്‍ച്ച നേടിയെന്നും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. അടുത്ത 25 വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യംവെച്ചുളള വികസന പദ്ധതികളുടെ ബ്ലൂപ്രിന്റാണ് ഇത്തവണത്തെ ബജറ്റെന്നും രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി പി എം ഗതിശക്തി മാസ്റ്റര്‍ പ്ലാന്‍ പ്രഖ്യാപിക്കുകയാണെന്നും ബജറ്റ് അവതരണത്തിന്‍റെ തുടക്കത്തില്‍ തന്നെ മന്ത്രി വ്യക്തമാക്കിയിരുന്നു. 

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More