LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി മറ്റന്നാള്‍

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയ കേസില്‍ ദിലീപിന്‍റെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മറ്റന്നാളത്തേക്ക് മാറ്റി. വ്യാഴാഴ്ച 1. 45നാണ് മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുക. ദിലീപ് കൈമാറിയ ഫോണുകള്‍ ആലുവ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഫോണുകള്‍ക്കായി മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ദിലീപിന് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുവെന്ന് മറ്റ് പ്രതികള്‍ കോടതിയില്‍ പറയാന്‍ ഇടയാകരുതെന്നും ഇത്തരം നീക്കങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ദിലീപിന് ജാമ്യം അനുവദിക്കണോ എന്ന് തീരുമാനിക്കണമെങ്കില്‍ അന്വേഷണവുമായി സഹകരിക്കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു. മുന്‍‌കൂര്‍ ജാമ്യാപേക്ഷ മാറ്റി വെക്കുന്നതിനനുസരിച്ച് പ്രതിക്ക് രക്ഷപ്പെടാനുള്ള സാഹചര്യം കൂടുതലാണെന്നും തെളിവുകള്‍ നശിപ്പിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഒന്നാം പ്രതിയായ ദിലീപിന്റേത് ഉള്‍പ്പെടെ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കവെയാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

ചില ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ വരുമ്പോള്‍ ദിലീപ് ചാടി എണീറ്റ് അന്വേഷണത്തോട് സഹകരിക്കുകയില്ലെന്ന് പറയുകയാണ് ചെയ്യുന്നത്. ഇത് തെളിയിക്കുന്ന വീഡിയോ ക്ലിപ്പ് അന്വേഷണ ഉദ്യോഗസ്ഥരുടെ കൈവശമുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഫോണുമായി ബന്ധപ്പെട്ട വാദമാണ് കോടതിയില്‍ ഇന്ന് കൂടുതലായും നടന്നത്.  കുറ്റകൃത്യം നടത്തിയെന്ന് പറയപ്പെടുന്ന സമയത്ത് ദിലീപ് ഉപയോഗിച്ച ഫോണ്‍ ഇതുവരെ കോടതിയില്‍ ഹാജരാക്കിയിട്ടില്ല. വധശ്രമവുമായി ബന്ധപ്പെട്ട് ദിലീപും മറ്റ് പ്രതികളും നടത്തിയ ഗൂഡാലോചനയുടെ തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.  

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More