LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മീഡിയാ വണ്‍ വിലക്ക് റിപ്പോര്‍ട്ട് ചെയ്യാത്ത മുഖ്യധാരാ മാധ്യമങ്ങളെ, നിങ്ങള്‍ക്കുളള പേടി ഞങ്ങള്‍ക്കില്ല- പ്രമോദ് രാമന്‍

കോഴിക്കോട്: മീഡിയാ വണ്ണിനെതിരായ കേന്ദ്രസര്‍ക്കാര്‍ വിലക്ക് റിപ്പോര്‍ട്ട് ചെയ്യാത്ത മുഖ്യധാരാ മാധ്യമങ്ങളെ വിമര്‍ശിച്ച് മീഡിയാ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍. 'സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്ന് മീഡിയ വണ്ണിന് ലഭിച്ച പിന്തുണയ്ക്ക് അകമഴിഞ്ഞ നന്ദി. അപ്പോഴും, മീഡിയ വണ്ണിനെ അകാരണമായി വിലക്കിയത് റിപ്പോർട്ട് ചെയ്യാൻ കഴിയാതിരുന്ന മുഖ്യധാരാ ചാനൽ സുഹൃത്തുക്കളോട് പറയാനുള്ളത് ഇതാണ്. നിങ്ങൾക്കെതിരെ ഏത് അധികാരകേന്ദ്രവും ഒരു ചെറുവിരൽ അനക്കിയാൽ പോലും Media one അത് റിപ്പോർട്ട് ചെയ്യും. കാരണം, നിങ്ങൾക്കുള്ള പേടി ഞങ്ങൾക്കില്ല'- എന്നാണ് പ്രമോദ് രാമന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. 

ജനുവരി 31-നാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം മീഡിയാ വണ്ണിന്‍റെ സംപ്രേക്ഷണം വീണ്ടും തടഞ്ഞത്. സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് സംപ്രേക്ഷണം തടഞ്ഞത്. അതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ചാനലിന് കൈമാറിയിരുന്നില്ല. തുടര്‍ന്ന് മീഡിയാ വണ്‍ ഹൈക്കോടതിയെ സമീപിക്കുകയും രണ്ട് ദിവസത്തേക്ക് കേന്ദ്രസര്‍ക്കാരിന്‍റെ ഉത്തരവ് കോടതി മരവിപ്പിക്കുകയുമായിരുന്നു. മീഡിയാ വണ്ണിനെ വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ എതിര്‍ത്ത് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം നിരവധിപേരാണ് രംഗത്തെത്തിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

അതേസമയം, ഇതാദ്യമായല്ല മീഡിയവണ്ണിന്‍റെ സംപ്രേക്ഷണം കേന്ദ്രസര്‍ക്കാര്‍ തടയുന്നത്. ഡൽഹി കലാപം റിപ്പോർട്ട് ചെയ്തതിൽ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് ചട്ടങ്ങളുടെ ലംഘനമുണ്ടായെന്ന് ആരോപിച്ചായിരുന്നു നേരത്തെ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞത്.  ആരാധനാലയങ്ങൾക്കു നേരെയുള്ള അതിക്രമങ്ങൾ എടുത്തുകാട്ടിയെന്നും ഒരു വിഭാഗത്തോടു പക്ഷം പിടിച്ചെന്നും ആർഎസ്എസിനെയും ഡൽഹി പൊലീസിനെയും വിമർശിച്ചതും മീഡിയ വണ്ണിന്റെ പിഴവായി ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More