LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഞാന്‍ മുസ്ലീമാണ്, ഭര്‍ത്താവ് ഹിന്ദുവും. ഞങ്ങളുടെ മകന്‍ ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകമായി വളരും- നുസ്രത്ത് ജഹാന്‍

കൊല്‍ക്കത്ത: വിവാഹജീവിതവും കുഞ്ഞിന്റെ പിതൃത്വവും സംബന്ധിച്ച് ഉയര്‍ന്നുവന്ന വിവാദങ്ങളില്‍ പ്രതികരണവുമായി നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ നുസ്രത്ത് ജഹാന്‍. എന്തുകൊണ്ടാണ് ആളുകള്‍ തന്റെ വിവാഹത്തെക്കുറിച്ച് ഇത്രയധികം ആശങ്കാകുലരാവുന്നതെന്ന് തനിക്ക് മനസിലാവുന്നില്ലെന്ന് നുസ്രത്ത് ജഹാന്‍ പറഞ്ഞു.  ഇന്ത്യാ ടുഡെക്ക് നല്‍കിയ അഭിമുഖത്തിലാണ് നുസ്രത്ത് ജഹാന്‍ വിവാദങ്ങള്‍ക്ക് മറുപടി നല്‍കിയത്. 

'നിങ്ങളെപ്പോഴാണ് വിവാഹിതയാകുന്നത്, ആരെയാണ് വിവാഹം കഴിക്കാന്‍ പോകുന്നത്, നിങ്ങളുടെ കുഞ്ഞിന്റെ അച്ഛനാരാണ് എന്നെല്ലാം എന്നോട് ചോദിക്കുകയാണ്. നിങ്ങളെല്ലാവരും എന്താണ് പ്രതീക്ഷിക്കുന്നത്? ഞാന്‍ വിവാഹിതയാവുകയാണെങ്കില്‍ എല്ലാവരെയും വിളിച്ച് അക്കാര്യം അറിയിക്കുമെന്നാണോ? എന്റെ സ്വകാര്യജീവിതത്തെക്കുറിച്ച് സംസാരിക്കില്ലെന്ന് ഞാന്‍ തീരുമാനിച്ചെങ്കില്‍ അത് അങ്ങനെ തന്നെയായിരിക്കും. അതിനുളള സ്വാതന്ത്ര്യം എനിക്കില്ലേ' നുസ്രത്ത് ജഹാന്‍ ചോദിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

നിങ്ങള്‍ രണ്ടുമതത്തില്‍ നിന്നുളള മാതാപിതാക്കളായതിനാല്‍ കുഞ്ഞിനെ ഏത് മതത്തിലാണ് വളര്‍ത്തുക എന്ന ചോദ്യത്തിന് ' ഒരു നല്ല മനുഷ്യനായാണ് അവനെ വളര്‍ത്തുക. അങ്ങനെ നല്ല വ്യക്തികളായാണ് നമ്മളെല്ലാവരും വളരേണ്ടത്. ഞാന്‍ മുസ്ലീമാണ്. യാഷ് ഹിന്ദുവും. രണ്ട് മതങ്ങളുടെയും നന്മകള്‍ മകന്‍ അറിയും. ഞങ്ങള്‍ വീട്ടില്‍ ദീപാവലിയും ദുര്‍ഗാ പൂജയും ഈദും ക്രിസ്മസുമെല്ലാം ആഘോഷിക്കും. അവന് യഥാര്‍ത്ഥ മതേതര ഇന്ത്യ എന്താണെന്ന് ഞങ്ങള്‍ കാണിച്ചുകൊടുക്കും. അവന്‍ ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകമായി വളരും'എന്നായിരുന്നു നുസ്രത്തിന്റെ മറുപടി.

വിദേശത്തുവച്ച് വ്യവസായി നിഖില്‍ ജെയിനുമായി നുസ്രത്ത് വിവാഹിതയായതും വിവാഹബന്ധം അവസാനിപ്പിച്ചതും ബംഗാളി നടന്‍ യാഷ് ദാസ്ഗുപ്തയുമായുളള ബന്ധവും മകന്റെ ജനനവുമെല്ലാം വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. 2021 ആഗസ്റ്റ് 26-നാണ് നുസ്രത്ത് മകന്‍ യിഷാന് ജന്മം നല്‍കിയത്.  തന്നെക്കുറിച്ചും കുഞ്ഞിനെക്കുറിച്ചും പ്രചരിക്കുന്ന വിലകുറഞ്ഞ പരാമര്‍ശങ്ങളും വാര്‍ത്തകളും തന്നെ ഒരു തരത്തിലും ബാധിക്കില്ലെന്നും മുഖവും പേരുമില്ലാത്തവരുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ താല്പര്യമില്ലെന്നും നുസ്രത്ത് നേരത്തേ വ്യക്തമാക്കിയിരുന്നു. 

Contact the author

National Desk