LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വാവ സുരേഷിന്റെ ആരോഗ്യനില തൃപ്തികരം; വെന്റിലേറ്ററില്‍ നിന്ന് മാറ്റി

കോട്ടയം: പാമ്പുകടിയേറ്റതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി. രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും സാധാരണഗതിയിലായി. തലച്ചോറിന്റെ പ്രവര്‍ത്തനത്തിലും മാറ്റമുണ്ട്. അദ്ദേഹത്തെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയിട്ടുണ്ട്. ഡോക്ടര്‍മാരോടും ആരോഗ്യപ്രവര്‍ത്തകരോടും സംസാരിച്ചു. എങ്കിലും ശരീരത്തിലേറ്റ വിഷത്തിന്റെ പാര്‍ശ്വവശങ്ങള്‍ അറിയാന്‍ 7 ദിവസമെടുക്കുമെന്നും 48 മണിക്കൂര്‍ വരെ ഐ സിയുവില്‍ നിരീക്ഷണത്തില്‍ തുടരുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

നിലവില്‍ മരുന്നുകളും ഭക്ഷണവും ട്രിപ്പായാണ് നല്‍കുന്നത്. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ഇതുവരെ വാവ സുരേഷിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടായതിനെത്തുടര്‍ന്നാണ് വെന്റിലേറ്ററില്‍ നിന്ന് അദ്ദേഹത്തെ മാറ്റിയത്. കഴിഞ്ഞ ദിവസം കോട്ടയം കുറിച്ചിയില്‍ മൂര്‍ഖന്‍ പാമ്പിനെ പിടിക്കുന്നതിനിടെയാണ് വാവ സുരേഷിന് കടിയേറ്റത്. കുറച്ചുദിവസങ്ങളായി പ്രദേശ് കണ്ടിരുന്ന മൂര്‍ഖന്‍ പാമ്പിനെ പിടിക്കാനായാണ് വാവ സുരേഷ് സ്ഥലത്തെത്തിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കല്ലുകള്‍ക്കിടയിലുണ്ടായിരുന്ന പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെ പാമ്പ് കടിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വലതുകാലിനുമുകളിലാണ് പാമ്പ് കടിച്ചത്. ഉടന്‍ അദ്ദേഹത്തെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്നാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.

Contact the author

Web Desk

Recent Posts

Editorial

പൃഥ്വിരാജ് നായകനാകുന്ന 'കടുവ' നാളെ മുതല്‍ തിയേറ്ററിലേക്ക്

More
More
Web Desk 2 weeks ago
Editorial

നോ എന്‍ട്രി ബോര്‍ഡ് വേണ്ട; ചിലരുടെ താത്പര്യത്തിനനുസരിച്ച് ആരെയും മാറ്റി നിര്‍ത്താന്‍ സാധിക്കില്ല - കെ മുരളിധരന്‍

More
More
Web Desk 2 weeks ago
Editorial

പൈസയുണ്ടാക്കാന്‍ വേറേ വഴി നോക്ക്; വ്യാജ സിനിമാ നിരൂപകരെ വിമര്‍ശിച്ച് നടന്‍ ഷൈന്‍ നിഗം

More
More
Web Desk 2 weeks ago
Editorial

കോണ്‍ഗ്രസിലെ ജനാധിപത്യസംവിധാനം മറ്റൊരു പാര്‍ട്ടിയിലുമില്ല, തെരഞ്ഞെടുപ്പ് സമിതിയുടെ മറുപടിയില്‍ തൃപ്തന്‍- ശശി തരൂര്‍

More
More
National Desk 2 years ago
Editorial

യുവാക്കള്‍ സൈന്യത്തില്‍ ചേരുന്നത് ബിജെപിയുടെ ഓഫീസുകള്‍ സംരക്ഷിക്കാനല്ല- രാഹുല്‍ ഗാന്ധി

More
More
National Desk 2 years ago
Editorial

ബിജെപിയില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല; തൃണമൂലിലേക്ക് മടങ്ങിയ അര്‍ജുന്‍ സിംഗ്

More
More