LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ശിവശങ്കരന്റെ ആത്മകഥ മാധ്യമങ്ങളും വായിക്കണം-രശ്മിതാ രാമചന്ദ്രന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസ് പ്രതിയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം ശിവശങ്കറിന്റെ ആത്മകഥ പുറത്തിറങ്ങാനിരിക്കെ പ്രതികരണവുമായി അഭിഭാഷക രശ്മിതാ രാമചന്ദ്രന്‍. ഈ പുസ്തകം താന്‍ വായിക്കുമെന്നും മാധ്യമങ്ങളും വായിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നുവെന്നും രശ്മിത പറയുന്നു. 'പുരാണത്തിലെ കണ്ണ് നനയിച്ച ആ കുട്ടി.. അരിമാവ് കുടിച്ചു പാലെന്ന് കരുതി നൃത്തം ചെയ്ത ദരിദ്രബാലന്‍ ! അതൊരു ചതിയായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞ് യുദ്ധവിജയത്തിനായി ഒരിക്കല്‍കൂടി ആ പേര് ചതിയില്‍പെട്ടു. പുരാണം അവസാനിച്ചിട്ടും അവന്റെ അലയല്‍ തുടരുകയാണ്'- എന്നായിരുന്നു രശ്മിത പറഞ്ഞത്‌. ഫേസ്ബുക്കിലൂടെയായിരുന്നു അവരുടെ പ്രതികരണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

'അശ്വത്ഥാമാവ് വെറും ഒരു ആന' എന്നാണ്  എം ശിവശങ്കറിന്റെ ആത്മകഥയുടെ പേര്. പുസ്തകം ഡി സി ബുക്‌സാണ് പ്രസിദ്ധീകരിക്കുന്നത്. സ്വര്‍ണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ട് തനിക്ക് നേരിടേണ്ടിവന്ന പ്രതിസന്ധികളെക്കുറിച്ചാണ് അദ്ദേഹം ആത്മകഥയില്‍ പറയുന്നത്. ആര്‍ക്കൊക്കെയോ വേണ്ടി ബലിമൃഗമാവേണ്ടിവന്ന ശിവശങ്കറിന്റെ അനുഭവകഥ എന്നും പുസ്തകത്തിന്റെ കവര്‍ പേജില്‍ എഴുതിയിട്ടുണ്ട്. സ്വര്‍ണക്കടത്തുകേസില്‍ അറസ്റ്റിലായ ശിവശങ്കര്‍ 98 ദിവസം ജയിലിലായിരുന്നു. ജയിലിലെ അനുഭവവും അന്വേഷണ ഉദ്യോഗസ്ഥരുടെ സമീപനവുമടക്കമുളള കാര്യങ്ങള്‍ അദ്ദേഹം ആത്മകഥയില്‍ പറയുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More