LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അല്ലു അര്‍ജുന്റെ പുഷ്പ കണ്ട് രക്തചന്ദനം കടത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

ബംഗളുരു: അല്ലു അര്‍ജുന്‍ ചന്ദനകടത്തുകാരനായി അഭിനയിച്ച പുഷ്പ കണ്ട് പ്രചോദനം ഉള്‍ക്കൊണ്ട് രക്തചന്ദനം കടത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. ബംഗളുരു സ്വദേശിയായ യാസിന്‍ ഇനായത്തുളള എന്നയാളാണ് അറസ്റ്റിലായത്. കര്‍ണാടകയില്‍ നിന്ന് ചന്ദനം മഹാരാഷ്ട്രയിലേക്ക് കടത്തുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. 2.45 കോടി രൂപ വിലമതിക്കുന്ന രക്തചന്ദനമാണ് ഇയാള്‍ ഓടിച്ച ട്രക്കില്‍ നിന്നും കണ്ടെടുത്തത്.

പുഷ്മ കണ്ട് പ്രചോദനമുള്‍ക്കൊണ്ടാണ് ഇയാള്‍ രക്തചന്ദനം കടത്താന്‍ ശ്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. ട്രക്കില്‍ ചന്ദനം കയറ്റിയതിനുശേഷം അതിനുമുകളില്‍ പച്ചക്കറികളും പഴങ്ങളും നിറച്ച പെട്ടികള്‍ അടുക്കിവെച്ച്, വാഹനത്തിനുമുകളില്‍ കൊവിഡ് അവശ്യവസ്തുക്കള്‍ എന്നെഴുതിയ സ്റ്റിക്കറും ഒട്ടിച്ചായിരുന്നു ഇയാള്‍ ചന്ദനത്തടി കടത്താന്‍ ശ്രമിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ തിയറ്ററുകളില്‍ ഗംഭീര വരവേല്‍പ്പാണ് ലഭിച്ചത്. ചിത്രത്തില്‍ രക്തചന്ദനം കടത്തുന്ന പുഷ്പരാജ് എന്ന കളളക്കടത്തുകാരനായാണ് അല്ലു അര്‍ജുന്‍ വേഷമിട്ടത്. രശ്മിക മന്ദാന, ജഗദീഷ് പ്രതാപ് ഭണ്ഡാരി, സുനില്‍, റാവു രമേഷ് തുടങ്ങിയ അഭിനേതാക്കളും വേഷമിട്ടിരുന്നു. മലയാളത്തിന്റെ പ്രിയനടന്‍ ഫഹദ് ഫാസിലാണ് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്.

Contact the author

Web Desk

Recent Posts

Entertainment Desk 11 months ago
Editorial

പൃഥ്വിരാജ് നായകനാകുന്ന 'കടുവ' നാളെ മുതല്‍ തിയേറ്ററിലേക്ക്

More
More
Web Desk 11 months ago
Editorial

നോ എന്‍ട്രി ബോര്‍ഡ് വേണ്ട; ചിലരുടെ താത്പര്യത്തിനനുസരിച്ച് ആരെയും മാറ്റി നിര്‍ത്താന്‍ സാധിക്കില്ല - കെ മുരളിധരന്‍

More
More
Web Desk 11 months ago
Editorial

പൈസയുണ്ടാക്കാന്‍ വേറേ വഴി നോക്ക്; വ്യാജ സിനിമാ നിരൂപകരെ വിമര്‍ശിച്ച് നടന്‍ ഷൈന്‍ നിഗം

More
More
Web Desk 11 months ago
Editorial

കോണ്‍ഗ്രസിലെ ജനാധിപത്യസംവിധാനം മറ്റൊരു പാര്‍ട്ടിയിലുമില്ല, തെരഞ്ഞെടുപ്പ് സമിതിയുടെ മറുപടിയില്‍ തൃപ്തന്‍- ശശി തരൂര്‍

More
More
National Desk 3 years ago
Editorial

യുവാക്കള്‍ സൈന്യത്തില്‍ ചേരുന്നത് ബിജെപിയുടെ ഓഫീസുകള്‍ സംരക്ഷിക്കാനല്ല- രാഹുല്‍ ഗാന്ധി

More
More
National Desk 3 years ago
Editorial

ബിജെപിയില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല; തൃണമൂലിലേക്ക് മടങ്ങിയ അര്‍ജുന്‍ സിംഗ്

More
More