LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബിജെപിയെ തോല്‍പ്പിക്കലാണ് ആത്യന്തിക ലക്ഷ്യം- കര്‍ഷക സംഘടനകള്‍

ഡല്‍ഹി: ഈ മാസം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച. രാജ്യത്തെ കര്‍ഷകരുടെ ആവശ്യങ്ങളെ കേള്‍ക്കാതെ വഞ്ചിച്ച ബിജെപിയെ തെരഞ്ഞെടുപ്പില്‍ 'ശിക്ഷിക്കണ'മെന്ന് എസ് കെ എം നേതാവ് യോഗേന്ദ്ര യാദവ് ജനങ്ങളോട് ആവശ്യപ്പെട്ടു. എസ് കെ എമ്മിന്റെ ആവശ്യത്തെ 57 കര്‍ഷകസംഘടനകള്‍ പിന്തുണച്ചിട്ടുണ്ടെന്നും കര്‍ഷകരുടെ ലക്ഷ്യം ഏതെങ്കിലും ഒരു പാര്‍ട്ടിയെ ജയിപ്പിക്കുക എന്നതല്ല മറിച്ച് ബിജെപിയെ തോല്‍പ്പിക്കുക മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് കര്‍ഷകസംഘടന ബിജെപിയെ പരാജയപ്പെടുത്താന്‍ ആഹ്വാനം ചെയ്തത്.

'കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു എന്ന് പ്രഖ്യാപിച്ചെങ്കിലും മിനിമം താങ്ങുവില( എം എസ് പി) സംബന്ധിച്ച് ചര്‍ച്ചകള്‍ക്കായി കമ്മിറ്റി രൂപീകരിക്കുക, കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ നമ്മുടെ ആവശ്യങ്ങളൊന്നും സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. കര്‍ഷകരെ വഞ്ചിച്ചതിന് തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കണം. വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ മീററ്റ്, ലക്‌നൗ, കാണ്‍പൂര്‍, സിദ്ധാര്‍ത്ഥനഗര്‍, ഖൊരക്പൂര്‍ തുടങ്ങി യുപിയിലെ വിവിധയിടങ്ങളില്‍ സംയുക്ത കിസാന്‍ മോര്‍ച്ച വാര്‍ത്താസമ്മേളനങ്ങള്‍ സംഘടിപ്പിക്കും. മറ്റ് രാഷ്ട്രീയപാര്‍ട്ടികള്‍ക്കായി വോട്ടുചോദിക്കുകയല്ല കര്‍ഷകരുടെ ലക്ഷ്യം. സംയുക്ത കിസാന്‍ മോര്‍ച്ചയ്ക്ക് രാഷ്ട്രീയപാര്‍ട്ടികളുമായി യാതൊരു ബന്ധവുമില്ല'- യോഗേന്ദ്ര യാദവ് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക  

നേരത്തെ, യുപിയിലും പഞ്ചാബിലുമടക്കം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് രാജ്യത്തെ കര്‍ഷകര്‍ക്കറിയാമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് രാകേഷ് ടികായത്ത് പറഞ്ഞിരുന്നു. വരുന്ന തെരഞ്ഞെടുപ്പുകളില്‍ എന്ത് ചെയ്യണമെന്നും ആര്‍ക്ക് വോട്ടുചെയ്യണമെന്നും ഒരുവര്‍ഷത്തോളം മഞ്ഞത്തും വെയിലത്തും നടുറോഡില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്കറിയാമെന്നും ബിജെപിയോട് മയപ്പെടാന്‍ അവിടെ പ്രതിഷേധിച്ച ഒരാള്‍ക്കും സാധിക്കില്ലെന്നുമാണ് രാകേഷ് ടികായത്ത് പറഞ്ഞത്. 

Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More