LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പിണറായി വിജയൻ്റെ തട്ടിക്കൂട്ട് കെ- റെയിൽ പദ്ധതി ഈ മണ്ണിൽ നടപ്പിലാക്കാൻ കോൺഗ്രസ് അനുവദിക്കില്ല- നിലപാടില്‍ മാറ്റമില്ലെന്ന് കെ സുധാകരന്‍

കെ റെയിലിന് എതിരാണെന്ന കോണ്‍ഗ്രസിന്റെ നിലപാടില്‍ മാറ്റമില്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. പിണറായി വിജയന് താരാട്ട് പാടി നടക്കുന്ന മാധ്യമങ്ങൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ നിലപാട്  പ്രഖ്യാപിക്കേണ്ടെന്നും കേരളത്തെ രണ്ടായി കീറി മുറിച്ച് കോടികൾ കമ്മീഷൻ തട്ടാൻ നോക്കിയ പിണറായി വിജയൻ്റെ തട്ടിക്കൂട്ട്  കെ- റയിൽ പദ്ധതി ഈ മണ്ണിൽ നടപ്പിലാക്കാൻ കോൺഗ്രസ് അനുവദിക്കില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.  ബിജെപിയുമായി സഖ്യം ചേർന്ന് കേരളത്തെ മുച്ചൂടും മുടിക്കാനുള്ള അഴിമതിയുമായി മുന്നോട്ട് പോകാൻ  പിണറായി വിജയൻ തീരുമാനിച്ചാൽ  ഇന്നുവരെ കാണാത്ത പ്രക്ഷോഭങ്ങൾക്ക് സംസ്ഥാനം സാക്ഷ്യം വഹിക്കും. അതിനായി കോണ്‍ഗ്രസ് ഏതറ്റം വരെയും  പോകുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. 

കെ സുധാകരന്റെ കുറിപ്പ്

പിണറായി വിജയന് താരാട്ട് പാടി നടക്കുന്ന മാധ്യമങ്ങൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ നിലപാട്  പ്രഖ്യാപിക്കേണ്ട.

കൃത്യമായ DPR പോലുമില്ലാതെ ,സാമൂഹിക -സാമ്പത്തിക- പാരിസ്ഥിതിക ആഘാത പഠനം പോലും നടത്താതെ, മൂലധനം എങ്ങനെ കണ്ടെത്തുമെന്ന് പറയാതെ, എങ്ങനെ തിരിച്ചടക്കുമെന്ന് പറയാതെ , കേന്ദ്രത്തിൻ്റെ അനുമതിയില്ലാതെ മനുഷ്യത്വരഹിതമായി പാവപ്പെട്ടവൻ്റെ ഭൂമി പിടിച്ചെടുത്ത് , കേരളത്തെ രണ്ടായി കീറി മുറിച്ച് കോടികൾ കമ്മീഷൻ തട്ടാൻ നോക്കിയ പിണറായി വിജയൻ്റെ തട്ടിക്കൂട്ട്  കെ- റയിൽ പദ്ധതി ഈ മണ്ണിൽ നടപ്പിലാക്കാൻ കോൺഗ്രസ് അനുവദിക്കില്ല. സുനിശ്ചിതമായ ആ നിലപാടിൽ യാതൊരു മാറ്റവുമില്ല.

ഇന്നാട്ടിലെ പാവപ്പെട്ടവൻ്റെ അടുക്കളയിൽ വരെ  പോലീസുമായി അർദ്ധരാത്രിയിൽ അതിക്രമിച്ച് കയറി പിണറായി വിജയൻ  കുറ്റികൾ നാട്ടിയത് കോടികളുടെ റിയൽ എസ്റ്റേറ്റ് ഇടപാടിനാണെന്ന് നിസ്സംശയം പറയാം. സാങ്കേതിക പ്രായോഗികതയെ പറ്റി പഠിക്കാത്ത , സാമ്പത്തിക പ്രായോഗികതയെ പറ്റി പഠിക്കാത്ത ഈ പദ്ധതിയ്ക്ക് അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നു.  പദ്ധതിയ്ക്ക് അനുമതി കിട്ടിയെന്ന് പറഞ്ഞ് ജനങ്ങളെ വഞ്ചിച്ച മുഖ്യമന്ത്രി മാപ്പ് പറയണം.

പെട്ടിമുടിയിലും കവളപ്പാറയിലും പുത്തുമലയിലും ഒക്കെ ഉരുൾപൊട്ടലിൽ ജീവിതം നഷ്ടമായ പാവങ്ങൾ രണ്ടു വർഷങ്ങൾക്കിപ്പുറവും പുനരധിവാസം നടക്കാതെ തെരുവുകളിൽ കഴിയുകയാണ്. ആ ജനതയുടെ മുന്നിൽ നിന്നു കൊണ്ട്, കെ റ യിലിൽ വീട് നഷ്ടമാകുന്ന പതിനായിരക്കണക്കിന് കുടുംബങ്ങളെ പുനരധിവസിപ്പിക്കുമെന്ന് പിണറായി വിജയൻ പൊള്ളയായ വാഗ്ദാനം നൽകുമ്പോൾ അത് വിശ്വസിക്കുന്ന വിഡ്ഢികളല്ല കേരള ജനത.

സ്തുതിപാഠകരെ പൗരപ്രമുഖരെന്ന് വിശേഷിപ്പിച്ച് സദസ്സിൽ കൊണ്ടുവന്നിരുത്തി നാടകം കളിച്ച് ,പാവപ്പെട്ട ജനങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ ,മണ്ണും ജീവിതവും സ്വപ്നങ്ങളും തൊഴിലും നഷ്ടപ്പെടുന്നവരുടെ കണ്ണുനീർ കാണാതെ മുന്നോട്ട് പോകാമെന്ന് പിണറായി കരുതേണ്ട. ബിജെപിയുമായി സഖ്യം ചേർന്ന് കേരളത്തെ മുച്ചൂടും മുടിക്കാനുള്ള അഴിമതിയുമായി മുന്നോട്ട് പോകാൻ  പിണറായി വിജയൻ തീരുമാനിച്ചാൽ  ഇന്നുവരെ കാണാത്ത പ്രക്ഷോഭങ്ങൾക്ക് സംസ്ഥാനം സാക്ഷ്യം വഹിക്കും. അതിനായി ഏതറ്റം വരെയും ഞങ്ങൾ പോകും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക  

Contact the author

Web Desk

Recent Posts

Web Desk 1 year ago
Social Post

പാര്‍ട്ടിപ്രവര്‍ത്തകരുടെ വീടുകളില്‍ അസമയത്ത് റെയ്ഡ് നടത്തുന്നു, കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നു; പൊലീസിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി

More
More
Web Desk 1 year ago
Social Post

കോണ്‍ഗ്രസ് ഏതൊക്കെ സംസ്ഥാനങ്ങളില്‍ ജാഥ നടത്തണമെന്ന് പറയാന്‍ പിണറായി വിജയന്‍ ആരാണ്? - കെ സുധാകരന്‍

More
More
Web Desk 1 year ago
Social Post

50 വര്‍ഷം മുന്‍പ് തീയിട്ടു, ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്നു; ഇതാണ് ഭൂമിയിലെ മനുഷ്യ നിര്‍മ്മിത നരകം!

More
More
Web Desk 3 years ago
Social Post

മുസ്ലീം ലീഗ് ഓഫീസുകളെ ജനസേവന കേന്ദ്രങ്ങളാക്കുന്ന പദ്ധതി പ്രഖ്യാപിച്ചു

More
More
Social Post

ധ്യാനിന്റെ ഇന്‍റര്‍വ്യൂകള്‍ കണ്ട് മതിമറന്ന് ചിരിക്കുന്ന ശ്രീനിയേട്ടന്‍; ചിത്രങ്ങളുമായി സ്മിനു സിജോ

More
More
Web Desk 3 years ago
Social Post

മലയാള സിനിമാ മേഖലയില്‍ പറയാന്‍ പാടില്ലാത്ത പേരാണ് ഡയറക്ടര്‍ വിനയന്റേതെന്നത് പരസ്യമായ രഹസ്യമാണ്- നടി മാലാ പാര്‍വ്വതി

More
More