LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പരിശീലനമില്ലാതെ പാമ്പുപിടിച്ചാല്‍ 7 വര്‍ഷംവരെ തടവ്; കടുത്ത നടപടികളുമായി വനംവകുപ്പ്‌

തിരുവനന്തപുരം: പരിശീലനം ലഭിക്കാതെ പാമ്പിനെ പിടിക്കാനിറങ്ങുന്നവര്‍ക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്. വനംവകുപ്പിന്റെ പരിശീലന സര്‍ട്ടിഫിക്കറ്റില്ലാതെ പാമ്പുപിടിക്കുന്നത് വന്യജീവി സംരക്ഷണ നിയമപ്രകാരം കുറ്റകൃത്യമാണെന്നും തടവുശിക്ഷവരെ ലഭിക്കുമെന്നും വനംവകുപ്പ് അധികൃതര്‍ പറയുന്നു. പാമ്പിനെ പിടിക്കുന്നവര്‍ പാമ്പിന്റെയും പരിസരത്തുളള ആളുകളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും സുരക്ഷാമാനദണ്ഡങ്ങളെല്ലാം പാലിക്കണമെന്നും വനംവകുപ്പ് നിര്‍ദേശിച്ചു. 

പാമ്പിനെ പൈപ്പുപയോഗിച്ച് കൃത്രിമ മാളമുണ്ടാക്കി അതിലേക്ക് കടത്തിവിട്ടശേഷം ബാഗിലാക്കുന്നതാണ് ശാസ്ത്രീയ രീതി. പാമ്പിനെ കണ്ടെത്തി ഒരു മിനിറ്റിനകം ബാഗിലാക്കണം. അതിനെ തലകീഴായി തൂക്കി പ്രദര്‍ശിപ്പിക്കരുത് എന്നും വനംവകുപ്പ് നിര്‍ദേശിക്കുന്നു. ചേര, അണലി, മൂര്‍ഖന്‍ ,രാജവെമ്പാല, നീര്‍ക്കോലി, ചേനത്തണ്ടന്‍ തുടങ്ങിയ പാമ്പുകളെ പരിശീലനം ലഭിക്കാത്ത പാമ്പുപിടിത്തക്കാര്‍ പിടിക്കുന്നത് മൂന്നുമുതല്‍ ഏഴുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വനം വകുപ്പിന്റെ കീഴില്‍ പരിശീലനം നേടിയവര്‍ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്നും വാവ സുരേഷിനെപ്പോലുളളവര്‍ അടിയന്തിരമായി പരിശീലനപദ്ധതിയില്‍ ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റ് നേടണമെന്നും തിരുവനന്തപുരം അരിപ്പയിലെ വനം ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡെപ്യൂട്ടി ഡയറക്ടര്‍ വൈ. മുഹമ്മദ് അന്‍വര്‍ പറഞ്ഞു. പാമ്പുപിടിച്ച് പരിചയമുണ്ടെങ്കിലും ശാസ്ത്രീയ പരിശീലനമില്ലാത്തതാണ് പാമ്പുകടിയേല്‍ക്കാന്‍ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More