LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'ഒരാളെ കൊല്ലുമ്പോള്‍ കൂട്ടത്തില്‍വെച്ച് കൊല്ലണം'- ദിലീപ് പറഞ്ഞതായി പ്രൊസിക്ക്യൂഷന്‍

കൊച്ചി: ദിലീപിന് ജാമ്യം ലഭിക്കാന്‍ അര്‍ഹതയില്ലെന്ന് പ്രോസിക്ക്യൂഷന്‍. സമാനതകളില്ലാത്ത കുറ്റകൃത്യത്തില്‍നിന്നാണ് ഈ കേസ് ആരംഭിച്ചത്. സ്വന്തം സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് ലഭിക്കാനായാണ് ദിലീപ് ക്വട്ടേഷന്‍ കൊടുത്തത്. മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ യാതൊരു അര്‍ഹതയും ദിലീപിനില്ലെന്നും അയാള്‍ ഗൂഢാലോചന നടത്തിയതിന് ദൃസാക്ഷിയുണ്ടെന്നും പ്രൊസിക്ക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ദിലീപ് ശ്രമിച്ചിരുന്നു എന്നത് വ്യക്തമാണ്. സ്ഥിരതയുളള മൊഴിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓഡിയോയും മറ്റും അതിനുപിന്തുണ നല്‍കുന്ന തെളിവുകളാണ്. നിയമപരമായി വിശ്വാസ്യതയുളളയാളാണ് ബാലചന്ദ്രകുമാര്‍. നല്ല പണികൊടുക്കുമെന്ന് പറയുന്നതെങ്ങനെയാണ് ശാപവാക്കാകുക. ഇത് തീരുമാനമെടുത്ത് പറഞ്ഞതാണ്'-എന്നാണ് പ്രൊസിക്ക്യൂഷന്‍ കോടതിയില്‍ വാദിച്ചത്.

അന്വേഷണ ഉദ്യോഗസ്ഥനെ എങ്ങനെ കൊല്ലണമെന്ന് ദിലീപ് പറയുന്നതിന്റെ ശബ്ദരേഖ തന്റെ കൈവശമുണ്ടെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്കുമുന്നില്‍ വെളിപ്പെടുത്തിയിരുന്നു. കയ്യിലുളള തെളിവുകള്‍ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും വരുംമണിക്കൂറുകളില്‍ അത് പുറത്തുവിടുമെന്നുമാണ് ബാലചന്ദ്രകുമാര്‍ പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2020 നവംബര്‍ 25-നാണ് താന്‍ പരാതി നല്‍കിയത്. ഡിസംബര്‍ 27-നുശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ സമീപിച്ചതെന്നും അതിനുമുന്‍പ് അന്വേഷണ ഉദ്യോഗസ്ഥരുമായി ഒരു തരത്തിലും ബന്ധപ്പെട്ടിരുന്നില്ലെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. 'അന്വേഷണ ഉദ്യോഗസ്ഥര്‍ അനുഭവിക്കുമെന്ന് ശാപവാക്കിട്ടു എന്നല്ലേ ദിലീപ് പറഞ്ഞത്. ഒരാളെ കൊല്ലുമ്പോള്‍ എങ്ങനെ കൊല്ലണമെന്ന് പറഞ്ഞ ഓഡിയോ ക്ലിപ്പ് എന്റെ കയ്യിലുണ്ട്. അത് ഞാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൊടുത്തിട്ടുണ്ട്. ഒരാളെ തട്ടുമ്പോള്‍ തെളിവില്ലാതിരിക്കണമെങ്കില്‍ എങ്ങനെ തട്ടണം എന്ന് ദിലീപ് സഹോദരന്‍ അനൂപിനോട് പറയുന്ന ശബ്ദരേഖയാണ്. അത് പുറത്തുവരുമ്പോള്‍ ചിലരുടെ സംശയങ്ങള്‍ മാറും.'-എന്നാണ് ബാലചന്ദ്രകുമാര്‍ പറഞ്ഞത് .

Contact the author

Web Desk

Recent Posts

Editorial

പൃഥ്വിരാജ് നായകനാകുന്ന 'കടുവ' നാളെ മുതല്‍ തിയേറ്ററിലേക്ക്

More
More
Web Desk 2 weeks ago
Editorial

നോ എന്‍ട്രി ബോര്‍ഡ് വേണ്ട; ചിലരുടെ താത്പര്യത്തിനനുസരിച്ച് ആരെയും മാറ്റി നിര്‍ത്താന്‍ സാധിക്കില്ല - കെ മുരളിധരന്‍

More
More
Web Desk 2 weeks ago
Editorial

പൈസയുണ്ടാക്കാന്‍ വേറേ വഴി നോക്ക്; വ്യാജ സിനിമാ നിരൂപകരെ വിമര്‍ശിച്ച് നടന്‍ ഷൈന്‍ നിഗം

More
More
Web Desk 2 weeks ago
Editorial

കോണ്‍ഗ്രസിലെ ജനാധിപത്യസംവിധാനം മറ്റൊരു പാര്‍ട്ടിയിലുമില്ല, തെരഞ്ഞെടുപ്പ് സമിതിയുടെ മറുപടിയില്‍ തൃപ്തന്‍- ശശി തരൂര്‍

More
More
National Desk 2 years ago
Editorial

യുവാക്കള്‍ സൈന്യത്തില്‍ ചേരുന്നത് ബിജെപിയുടെ ഓഫീസുകള്‍ സംരക്ഷിക്കാനല്ല- രാഹുല്‍ ഗാന്ധി

More
More
National Desk 2 years ago
Editorial

ബിജെപിയില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല; തൃണമൂലിലേക്ക് മടങ്ങിയ അര്‍ജുന്‍ സിംഗ്

More
More