LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലതാ മങ്കേഷ്കര്‍ വെന്‍റിലേറ്ററില്‍; നില ഗുരുതരം

മുംബൈ: വിഖ്യാത ഗായികയും ഭാരത രത്ന ജേതാവുമായ ലതാ മങ്കേഷ്കര്‍ അതീവ ഗുരുതരാവാസ്ഥയില്‍. കൊവിഡ്‌ ബാധയെതുടര്‍ന്ന് ആരോഗ്യനില വഷളായ ഗായിക തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. ഇതിനിടെ ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് ലത ചികിത്സയില്‍  കഴിയുന്നത്.  കഴിഞ്ഞ മാസം (ജനുവരി) 11 നാണ് 93- കാരിയാ ലതാ മങ്കേഷ്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യുമോണിയ ബാധയെതുടര്‍ന്ന് ശാരീരിക അവശതയിലായിരുന്ന ഗായികക്ക് കൊവിഡ്‌ ബാധിച്ചതോടെ നില കൂടുതല്‍ വഷളാകുകയാണുണ്ടായത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുകz

ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന ലതാ മങ്കേഷ്കര്‍ 1929 ഇന്‍ഡോറിലാണ് ജനിച്ചത്. 1942 ല്‍ തന്റെ 13-ാം വയസ്സിലാണ് ചലച്ചിത്ര ഗാനലാപനത്തിലേക്കെത്തുന്നത്. ഇതിനകം വിവിധ ഭാഷകളിലായി മുപ്പതിനായിരത്തിലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ ഭാഷകളിലും ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. മലയാളത്തില്‍ ആലപിച്ച 'കദളി ചെങ്കദളി' എന്ന് തുടങ്ങുന്ന 'നെല്ലി' ലെ ഗാനം ഏറെ ശ്രദ്ധ പിടിച്ചുപറ്റി. 'ഭാരതരത്ന' എന്ന പരമോന്നത ബഹുമതി നേടിയ ലത എണ്ണമറ്റ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.    

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More