LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

38 കോടി വിലയുളള 5 ആഢംബര വസതികള്‍ ശില്‍പ്പാ ഷെട്ടിയുടെ പേരിലാക്കി രാജ് കുന്ദ്ര

മുംബൈ: തന്റെ ഉടമസ്ഥതയിലുളള കോടികളുടെ ആഢംബര വസതികള്‍ ഭാര്യയും ബോളിവുഡ് നടിയുമായ ശില്‍പ്പാ ഷെട്ടിയുടെ പേരിലാക്കി വ്യവസായി രാജ് കുന്ദ്ര. മുംബൈ ജുഹു ഗാന്ധി ഗ്രാം റോഡിലുളള കിനാര എന്ന കെട്ടിട സമുച്ചയത്തിലുളള അഞ്ച് ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റുകളും ജുഹൂ ബീച്ചിന് അഭിമുഖമായുളള ബംഗ്ലാവുമാണ് രാജ് കുന്ദ്ര ഭാര്യയുടെ പേരിലേക്ക് മാറ്റി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വസ്തുവകകളുടെ കൈമാറ്റത്തില്‍ സ്റ്റാംപ്  ഡ്യൂട്ടി ഇനത്തില്‍മാത്രം  1.92 കോടി രൂപ രാജ് കുന്ദ്ര അടച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജനുവരി 25-നായിരുന്നു രജിസ്‌ട്രേഷന്‍. അഞ്ച് അപ്പാര്‍ട്ട്‌മെന്റുകള്‍ കൂടാതെ രാജ് കുന്ദ്രയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കാര്‍ പാര്‍ക്കിംഗ് ഏരിയയും ശില്‍പ്പയുടെ പേരിലേക്ക് മാറ്റിയിട്ടുണ്ട്.  അഞ്ച് ആഢംബര അപ്പാര്‍ട്ടുമെന്റുകളും ആറായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുളളവയാണ് എന്നാണ് റിപ്പോര്‍ട്ട്. നീലച്ചിത്ര നിര്‍മ്മാണക്കേസില്‍ അറസ്റ്റിലായ രാജ് കുന്ദ്രയ്ക്ക് കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 21-നാണ് ജാമ്യം ലഭിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുകz

അശ്ലീലചിത്രങ്ങള്‍ നിര്‍മ്മിക്കുകയും അവ ആപ്പുകള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു എന്നാണ് രാജ് കുന്ദ്രക്കെതിരായ കേസ്. എന്നാല്‍ താന്‍ നിര്‍മ്മിച്ചത് അശ്ലീലചിത്രങ്ങളല്ല. അവ ഇറോട്ടിക്ക വിഭാഗത്തില്‍പ്പെടുന്നവയാണ്. നെറ്റ്ഫ്‌ളിക്‌സടക്കമുളള ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ ഇത്തരം ചിത്രങ്ങളുണ്ട്  രാജ് കുന്ദ്ര  കോടതിയില്‍ വാദിച്ചത്.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More