LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പ്രതിപക്ഷനേതാവായിരുന്ന കാലത്ത് താന്‍ ഉന്നയിച്ചിരുന്ന ആരോപണങ്ങള്‍ ശരിയായിരുന്നു എന്ന് തെളിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുകേസില്‍ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളെല്ലാം ശരിവെക്കുന്നതാണ് സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷനേതാവായിരുന്ന കാലത്ത് താന്‍ ഉന്നയിച്ചിരുന്ന ആരോപണങ്ങള്‍ ശരിയായിരുന്നു എന്ന് തെളിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സ്വര്‍ണ്ണക്കടത്ത് കേസ് പുനരന്വേഷിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണ്ണക്കടത്തുകേസില്‍ ഇടപെട്ടിട്ടുണ്ട്. ബാഗേജ് വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇടപെട്ടു. ശിവശങ്കറിനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണം. സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രി പ്രതികരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ശിവശങ്കറിന്‍റെ ആത്മകഥയായ 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പുസ്തകത്തില്‍ തനിക്കെതിരായ ആരോപണങ്ങള്‍ പുറത്തുവന്നതോടെയാണ് സ്വപ്ന സുരേഷ് പ്രതിരോധവുമായി രംഗത്തെത്തിയത്. ഫോണ്‍ നല്‍കി ചതിച്ചുവെന്ന ശിവശങ്കറിന്റെ ആരോപണം ശരിയല്ല. ശിവശങ്കറിന് ധാരാളം സമ്മാനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട വ്യക്തിയായിരുന്നു എന്നും സ്വപ്ന സുരേഷ് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുകz

എന്‍ ഐ എ അന്വേഷണത്തിലേക്ക് കേസിനെ എത്തിച്ചത് ശിവശങ്കറിന്‍റെ ബുദ്ധിയാണ്. ആരും ഒന്നും അറിയരുതെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും  സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. ശിവശങ്കര്‍ അടക്കമുള്ള ആളുകളുടെ നിര്‍ദ്ദേശാനുസരണമാണ് ഒളിവില്‍ പോയത്. സന്ദീപും ജയശങ്കറുമാണ് അതിര്‍ത്തി കടന്ന് രക്ഷപ്പെടാന്‍ സഹായിച്ചത്. മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമായി വ്യക്തിപരമായ ബന്ധമുണ്ടായിരുന്നുവെന്നും സ്വപ്ന സുരേഷ് വെളിപ്പെടുത്തി. അതേസമയം, സ്വപ്ന  ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരിക്കാനില്ലെന്നാണ് ശിവശങ്കര്‍ പറഞ്ഞത്. കേസ് കോടതിയിലാണെന്നും  വിഷയത്തില്‍ കൂടുതല്‍ എന്തെങ്കിലും പ്രതികരിക്കാന്‍ തോന്നുകയാണെങ്കില്‍ പുതിയ പുസ്തകം ഇറക്കുമെന്നും എം ശിവശങ്കര്‍ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More