LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഗാനകോകിലം ലതാ മങ്കേഷ്‌കര്‍ വിടവാങ്ങി

മുംബൈ: ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന വിഖ്യാത ഗായികയും ഭാരത രത്ന ജേതാവുമായ ലതാ മങ്കേഷ്കര്‍ അന്തരിച്ചു. 93 വയസായിരുന്നു. കൊവിഡ്‌ ബാധയെതുടര്‍ന്ന് ആരോഗ്യനില വഷളായ ഗായികയെ കഴിഞ്ഞ മാസം (ജനുവരി) 11 നാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തിലേക്കും പിന്നീട് വെന്‍റിലേറ്ററിലേക്കും മാറ്റുകയായിരുന്നു. ഇന്ന് രാവിലെ ഒമ്പത് മണിയോടെ മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം.

1929- ല്‍ ഇന്‍ഡോറില്‍ ജനിച്ച ലതാ മങ്കേഷ്കര്‍ ഇന്ത്യയുടെ വാനമ്പാടി എന്നാണ് അറിയപ്പെട്ടത്. രാജ്യം 'ഭാരതരത്ന' നല്‍കി ആദരിച്ച ലതാ മങ്കേഷ്കര്‍, 1942 ലാണ് ചലച്ചിത്ര പിന്നണിഗായിക എന്ന നിലയില്‍ അരങ്ങേറിയത്. അന്ന് വയസ്സ് വെറും 13.  ഇതിനകം വിവിധ ഭാഷകളിലായി മുപ്പതിനായിരത്തിലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.  ഇന്ത്യയിലെ എല്ലാ ഭാഷകളിലും ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. പത്മവിഭൂഷണ്‍, ചലച്ചിത്ര രംഗത്തെ ഏറ്റവും വലിയ ബഹുമതിയായ ദാദാ സാഹേബ് ഫാല്‍കെ അവാര്‍ഡ് തുടങ്ങി എണ്ണമറ്റ പുരസ്കാരങ്ങള്‍ നേടി. മറാത്ത നാടക വേദിയില്‍ പ്രമുഖ ഗായകനും സംഗീതജ്ഞനുമായിരുന്ന ദീനാനാഥ് മങ്കേഷ്കറുടെ മൂത്തമകളാണ്. അമ്മ  ഷെവന്തി. പ്രമുഖ ഗായിക ആശാ ബോസ്ലെ, ഹൃദ്യാനാഥ് മങ്കേഷ്കര്‍, ഉഷാ മങ്കേഷ്കര്‍, മീനാ മങ്കേഷ്കര്‍, എന്നിവരാണ് സഹോദരങ്ങള്‍. അവിവാഹിതയാണ്. 

ഹേമനാഥ് മങ്കേഷ്കര്‍ എന്നായിരുന്നു ലതാ മങ്കേഷ്കറിന്‍റെ യഥാര്‍ത്ഥ പേര്. പിന്നീട് അച്ഛന്‍റെ നാടകപ്രവര്‍ത്തനവുമായി നിലനിന്ന ബന്ധമാണ് പേരുമാറ്റലില്‍ കലാശിച്ചത്. ദീനാനാഥ്  മങ്കേഷ്കറുടെ 'ഭാവ് ബന്ധന്‍' എന്ന നാടകത്തിലെ കഥാപാത്രമായ 'ലതിക' യുമായി ബന്ധപ്പെട്ട് വിളിച്ചുകിട്ടിയ പേരാണ് ലത. ലതക്ക് 13 വയസ്സുള്ളപ്പോള്‍ തന്നെ അച്ഛന്‍ ദീനാനാഥ്  മങ്കേഷ്കര്‍ മരണപ്പെട്ടു. പിന്നീട് സഹോദരങ്ങളടക്കം വലിയൊരു കുടുംബത്തിന്റെ ഭാരം താങ്ങാന്‍ സിനിമാ അഭിനയത്തിലേക്ക് ലത കടന്നു. ആദ്യം പാടിയത് ഒരു മറാത്ത സിനിമക്ക് വേണ്ടിയായിരുന്നു. എന്നാല്‍ ആ ചിത്രം പുറത്തുവന്നില്ല. 1943 ലാണ്  ലത ഹിന്ദി സിനിമയില്‍ അരങ്ങേറിയത്. 'ഗജബാഹു എന്ന ചിത്രത്തിലെ ''മാതാ ഏക്‌ സപൂത് കി ദുനിയാ ബദല്‍ ദേ തൂ' ആണ് ആദ്യ ഹിന്ദി ഗാനം. 1948- ല്‍ പുറത്തുവന്ന 'മജ്ബൂര്‍' എന്ന ചിത്രത്തിലെ 'മേരാ ദില്‍ തോഡാ' എന്ന ഗാനമാണ് ലതയിലെ ഗായികക്ക് വഴിത്തിരിവായത്. പിന്നീട് 15 ലധികം ഇന്ത്യന്‍ ഭാഷകളിലായി അവര്‍ പാടി. ഒപ്പം അനിയത്തി ആശയും പാടിവളര്‍ന്നു. 1949-ല്‍ മുംബൈയില്‍ സ്ഥിരതാമസമാക്കിയ ലത, ഉസ്താദ് അമന്‍ അലിഖാനില്‍ നിന്നാണ് സംഗീത പഠനം തുടര്‍ന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുകz

മലയാളത്തില്‍ ആലപിച്ച 'കദളി ചെങ്കദളി ചെങ്കദളി പൂവേണോ' എന്ന് തുടങ്ങുന്ന 'നെല്ലി' ലെ ഗാനം ഏറെ ശ്രദ്ധ പിടിച്ചുപറ്റി. വയലാര്‍ രാമവര്‍മ്മ എഴുതിയ ഈ ഗാനം ചിട്ടപ്പെടുത്തിയത് സലില്‍ ചൌധരിയാണ്. 'മുഗള്‍ എ അസം' ഫെയിം മധുബാല മുതല്‍ ഇങ്ങേയറ്റം ഏറ്റവും പുതിയ നടിമാരുടെ വരെ ശബ്ദമാകാന്‍ ലതക്ക് കഴിഞ്ഞു. നൌഷാദ്, എസ് ഡി ബര്‍മ്മന്‍, ആര്‍ ഡി ബര്‍മ്മന്‍, മദന്‍ മോഹന്‍, ലക്ഷ്മീകാന്ത് പ്യാരെലാല്‍, സലില്‍ ചൌധരി, എ ആര്‍ റഹ്മാന്‍ തുടങ്ങി പഴയവരും പുതിയവരുമായ സംഗീത സംവിധായകരുടെ ഈണത്തില്‍ പാടിയിട്ടുള്ള ലത, ലക്ഷ്മീകാന്ത് പ്യാരെലാല്‍ കൂട്ടുകെട്ടില്‍ മാത്രം എഴുനൂറോളം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. രാജ്യം 2001- ലാണ് ലതാ മങ്കേഷ്കറെ 'ഭാരത രത്ന' നല്‍കി ആദരിച്ചത്. എം എസ് സുബ്ബലക്ഷ്മിയാണ്‌ നേരത്തെ ഭാരത രത്ന ലഭിച്ച മറ്റൊരു ഗായിക.  

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More